ജൂൺ ഒന്ന് മുതൽ കുവൈത്തിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലിക്ക് നിരോധനം



കുവൈത്ത് സിറ്റി>  കുവൈത്തിൽ പകൽ സമയത്ത് തുറസ്സായ പ്രദേശങ്ങളിലെ തൊഴിലെടുക്കുന്നത് നിരോധിച്ചതായി മാനവ വിഭവശേഷി സമിതി അധികൃതർ അറിയിച്ചു. ഉച്ചക്ക് 11 മുതൽ വൈകീട്ട്  4 മണി വരെ  മൂന്ന് മാസത്തേക്കാണ് നിരോധനം. ജൂൺ 1 മുതൽ ഓഗസ്ത് 31 വരെയാണ്  നിയന്ത്രണം  ഉണ്ടായിരിക്കുക. നിരോധത്തിൽ നിന്ന് ഒഴിവാക്കിയ ചില മേഖലകൾ ഒഴികെ  സ്വകാര്യ മേഖലയിലെ എല്ലാ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും നിയമം ബാധകമായിരിക്കും. Read on deshabhimani.com

Related News