ഹിസ് ഹൈനസ് ദി ക്രൗണ്‍ പ്രിന്‍സ് ക്യാമല്‍ ഫെസ്റ്റിവലിന് അടുത്തവാരം തുടക്കം

Photo Credit: twitter/World In Focus Pics


ജിദ്ദ> സൗദി കിരീടാവകാശിയുടെ പേരിലുള്ള ഹിസ് ഹൈനസ് ദി ക്രൗണ്‍ പ്രിന്‍സ് ക്യാമല്‍ ഫെസ്റ്റിവല്‍  ജൂലൈ 23 ന് തായിഫ് ക്യാമല്‍ സ്‌ക്വയറില്‍ ആരംഭിക്കും. 44 ദിവസങ്ങളിൽ നടക്കുന്ന വിവിധ ഒട്ടക ഓട്ട മത്സരത്തില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ പങ്കാളികളാകും.  അല്‍ മഫാരിദ് , അല്‍-ഹഖാഇഖ്, അല്‍-ലിഖായ,  അല്‍-ജദാഹ് , അല്‍-സനായ, അല്‍-ഹെയ്ല്‍, അല്‍-സമൂല്‍, മാരത്തണ്‍ റണ്‍ എന്നീ ഇടങ്ങളിലാണ് നടക്കുക.     അല്‍-ഹഖാഇഖ്, അല്‍-ലിഖായ, അല്‍-ജദാഹ്, അല്‍-സനായ, അല്‍-ഹെയ്ല്‍, അല്‍-സമൂല്‍, ഷൗത് റുമൂസ് അല്‍ ഹൈല്‍ വസമൂല്‍ എന്നീ വിഭാഗങ്ങളിലുള്ള മത്സരമാണ് അവസാന ഘട്ടം നടക്കുക. രാജ്യത്തെ കായിക തല ഫെസ്റ്റിവെലുകളിലെ  സമ്മാനങ്ങളുടെ തുകയില്‍  ഏറ്റവും വലുതാണ ഇതിന്റെ തുക.  ഒരു മില്യണ്‍ റിയാല്‍ ഉള്‍പ്പെടെ 56 മില്യണ്‍ റിയാലിലധികമാണ് ഇതിന്റെ സമ്മാനത്തുക.    Read on deshabhimani.com

Related News