ഖത്തറില്‍ റോഡില്‍ തുപ്പിയാല്‍ തടവും വന്‍ തുക പിഴയും



മനാമ> ഖത്തറില്‍ നടപ്പാതകള്‍, റോഡ്, പൊതുസ്ഥലങ്ങള്‍ എന്നിവങ്ങളില്‍ തുപ്പുകയോ ടിഷ്യൂ, മാലിന്യം പൊതികള്‍ എന്നിവ വലിച്ചെറിയുകയോ ചെയ്‌താല്‍ ആറ് മാസം തടവോ 10,000 ഖത്തര്‍ റിയാലില്‍ കൂടാത്ത പിഴയോ അല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ ശിക്ഷയായി ലഭിക്കുമെന്ന് മുനിസലപ്പാലിറ്റി മന്ത്രാലയം വ്യക്തമാക്കി. ഇത്തരം കുറ്റങ്ങള്‍ പൊതു ശുചിത്വ നിയമത്തിന്റെ ലംഘനമാണെന്ന് മന്ത്രാലയം തിങ്കളാഴ്ച ട്വീറ്റില്‍ വ്യക്തമാക്കി. പൊതു ഇടങ്ങള്‍, റോഡുകള്‍, തെരുവുകള്‍, പൂന്തോട്ടങ്ങള്‍, പാര്‍ക്കുകള്‍, കടല്‍ത്തീരങ്ങള്‍, ഒഴിഞ്ഞ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നതും തള്ളുന്നതും നിരോധിച്ചു. മേല്‍ക്കൂര, മതില്‍, ബാല്‍ക്കണി, സ്‌കൈലൈറ്റ്, ഇടനാഴി, യാര്‍ഡ്, വീടുകള്‍, കെട്ടിടങ്ങള്‍, ഈ കെട്ടിടങ്ങളുടെ പാര്‍ക്കിംഗ് സ്ഥലങ്ങള്‍, അവയോട് ചേര്‍ന്നുള്ള നടപ്പാതകള്‍ എന്നിവയ്‌ക്കും ഇതേ നിയമം ബാധകമാണ്.   Disposing of tissue paper, waste, empty packages, or spitting on sidewalks, roads, or in public places is a violation punishable by law#WorldCleanupDay#MinistryOfMunicipality #qatar pic.twitter.com/2za9DOHWEk — وزارة البلدية | Ministry Of Municipality (@albaladiya) September 12, 2022 Read on deshabhimani.com

Related News