വൃക്ക മാറ്റിവയ്‌ക്കൽ ആരോഗ്യ ഇൻഷുറൻസിൽ ഉൾപ്പെടുത്തി: സൗദി ഹെൽത്ത് ഇൻഷുറൻസ് കൗൺസിൽ



റിയാദ്> ഒക്‌ടോബർ ഒന്നു മുതൽ സൗദി ആരോഗ്യ ഇൻഷുറൻസ് പരിഷ്‌ക്കരിക്കുന്നു. ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ 18 പുതിയ ആനുകൂല്യങ്ങളാണ് കൂട്ടിച്ചേർക്കുന്നത്. ഇതോടെ വൃക്ക മാറ്റിവയ്ക്കൽ ആരോ​ഗ്യ ഇൻഷൂറൻസിന്റെ പരിധിയിൽ വരും. നിലവിൽ മെഡിക്കൽ ഇൻഷൂറൻസ്  പോളിസികളിൽപെട്ടവർക്ക് അവരുടെ ഇൻഷുറൻസ് പുതുക്കുന്നതു മുതൽ മാത്രമേ പുതിയ ആനൂകൂല്യം ലഭിക്കുകയുള്ളൂ. വൃക്ക മാറ്റിവയ്ക്കൽ, മാനസികാരോഗ്യ പരിരക്ഷ കേസുകൾ എന്നിവക്കുള്ള പരിധി 50,000 ആയി ഉയർത്തി. രാജ്യത്തെ ഗുണഭോക്താക്കൾക്ക് നൽകുന്ന ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വർധിപ്പിക്കുകയാണ് പുതിയ നടപടിയുടെ ലക്ഷ്യം. ഹെൽത്ത് ഇൻഷുറൻസ് കൗൺസിലിന്റെ വക്താവും എംപവർമെന്റ് ആൻഡ് സൂപ്പർവിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ നാസർ അൽ ജുഹാനി വ്യക്തമാക്കി. Read on deshabhimani.com

Related News