ഹജ്ജിനുള്ളവരുമായി ആദ്യ കപ്പൽ ജിദ്ദ ഇസ്ലാമിക് പോർട്ടിൽ എത്തി



ജിദ്ദ> കടൽ മാർഗം എത്തുന്ന തീർഥാടകരുടെ ആദ്യ ഹജ്ജ് കപ്പൽ  ജിദ്ദ ഇസ്ലാമിക് പോർട്ടിൽ എത്തി. റിപ്പബ്ലിക് ഓഫ് സുഡാനിൽ നിന്നുമെത്തിയ  ‘അമാന എന്ന്   കപ്പലിൽ  1,519 തീർഥാടകരാണുള്ളത്.   തുറമുഖ ഡയറക്ടർ ജനറൽ എൻജിനീയർ മജീദ് ബിൻ റാഫിദ് അൽ അർക്കൂബിയും ഉദ്യോഗസ്ഥരും  ഹാജിമാരെ സ്വീകരിച്ചു. ഗതാഗതത്തിനും ലോജിസ്റ്റിക്സിനുമുള്ള സൗദി ദേശീയ തന്ത്രത്തിനും സൗദി വിഷൻ 2030 നും അനുസൃതമായി സൗദി തുറമുഖ അതോറിറ്റി വികസന സംരംഭങ്ങളുടെ ഒരു പാക്കേജ് ആരംഭിച്ചിട്ടുണ്ട്. യാത്രക്കാർ  എത്തിച്ചേരുന്നതിനും പുറപ്പെടുന്നതിനുമായി പാസഞ്ചർ ടെർമിനലിൽ 5 ഹാളുകൾ സജ്ജീകരിച്ചിട്ടുണ്ട്. തുറമുഖത്തിനുള്ളിൽ പ്രാഥമിക ആരോഗ്യ പരിരക്ഷാ സേവനങ്ങൾ നൽകുന്നതിനും പോർട്ട് അതോറിറ്റി എല്ലാവിധ സജ്ജീകരങ്ങളും തയ്യാറാക്കിയിട്ടുണ്ട്. അത്യാധുനിക ബസുകൾ വഴിയാണ്‌  തീർത്ഥാടകരെ കപ്പലുകളുടെ ഡോക്കുകളിൽ നിന്ന് പുറത്തെത്തിക്കുന്നത്‌. Read on deshabhimani.com

Related News