ഗുരുധർമ്മ പ്രചരണസഭ ഇന്റർനാഷണൽ സ്റ്റുഡന്റ് സപ്പോർട്ട് സെൽ ആസ്‌ട്രേലിയിൽ



പെർത്ത്‌ > ഗുരുധർമ്മ പ്രചരണസഭ ഇന്റർനാഷണൽ സ്റ്റുഡന്റ് സപ്പോർട്ട് സെൽ ആസ്‌ട്രേലിയിൽ പ്രവ൪ത്തനമാരംഭിച്ചു. പഠനത്തിനായും ജോലി സംബന്ധമായും ആസ്‌ട്രേലിയയിലെ വിവിധ സ്റ്റേറ്റുകളിലേക്കു വരുവാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആസ്‌ട്രേലിയിലെ ശ്രീനാരായണ  പ്രസ്ഥാനങ്ങളുടെ സംയുക്ത സംരംഭമായാണ് പ്രവർത്തനം. പ്രവ൪ത്തന ഉദ്ഘാടനം ശിവഗിരിമഠം ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി ഗുരുപ്രസാദ് സ്വാമികൾ നിര്‍വഹിച്ചു. ശിവഗിരി മഠവുമായി  ചേർന്നു പ്രവര്‍ത്തിക്കുന്നു എന്ന  പ്രത്യേകത ഈ സംരംഭത്തിന് ഉണ്ട്. ഉപരി പഠനത്തിനായും ജോലി സംബന്ധമായും ആസ്‌ട്രേലിയയിൽ എത്തിച്ചേരുന്നവർ നേരിടുന്ന ബുദ്ധിമുട്ടുകൾ യോഗം ചർച്ച ചെയ്തു. ആസ്‌ട്രേലിയയിലേക്ക് വരാനിരിക്കുന്നവർക്ക് എന്തൊക്കെ സഹായ സഹകരണങ്ങൾ ചെയ്തു നൽകാമെന്നും ചർച്ച നടത്തി. ആസ്‌ട്രേലിയയിലെ വിവിധ സ്റ്റേറ്റുകളിലേ ശ്രീനാരായണ സംഘടന പ്രതിനിധികളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ പങ്കു ചേർന്നു. യോഗത്തിന് GDPS International Student's Support Cell കോഡിനേറ്റർ ശ്രീ. പിയൂഷ് ശശിധരൻ അദ്ധ്യക്ഷത വഹിച്ചു, GDPS സിഡ്നി കോഡിനേറ്റർ ശ്രീ. ഷൈബൂ സ്വാഗതവും സേവനം ആസ്‌ട്രേലിയ പ്രസിഡന്റ് ശ്രീ. ജയകുമാർ വാസുദേവൻ നന്ദിയും പറഞ്ഞു. GDPS മെൽബൺ, ശ്രീനാരായണ മിഷൻ സൗത്ത് ആസ്‌ട്രേലിയ , ക്വീൻസിലാന്റ് ശ്രീനാരായണ മിഷൻ , സാരഥി കുവൈറ്റ് ,  GDPS കാസർഗോഡ്, സേവനം ആസ്‌ട്രേലിയ പെർത്ത്, ശ്രീനാരായണഗുരു ഗ്രൂപ്പ്  തുടങ്ങിയ സംഘടന പ്രതിനിധികൾ സംസാരിച്ചു. Read on deshabhimani.com

Related News