കുവൈറ്റിലെ മലയാളി നഴ്സ് നാട്ടിൽ വാഹനാപകടത്തിൽ മരണമടഞ്ഞു.



കുവൈറ്റ്  സിറ്റി> കുവൈറ്റിൽ മലയാളി നഴ്സ് നാട്ടിൽ വാഹനാപകടത്തിൽ മരണമടഞ്ഞു. ചങ്ങനാശേരി തൃക്കൊടിത്താനം- കുന്നുംപുറം സ്വദേശിനി ജസ്റ്റിറോസ് ആന്റണി (40)ആണ് അപകടത്തിൽ മരിച്ചത്. കുവൈറ്റ്  ജാബിർ ആശുപത്രിയിലെ നഴ്സായിരുന്ന ഇവർ  കഴിഞ്ഞ മാസം 28-നാണ് കുടുംബസമേതം അവധിക്ക്  നാട്ടിൽ പോയത്.   ഭർത്താവ്  കുന്നുംപുറം കളത്തിപ്പറമ്പിൽ ജെസിൻ ഹ്യുണ്ടായ് കുവൈറ്റിലെ ജീവനക്കാരനാണ്. മക്കൾ: ജോവാൻ, ജോനാ. സഹോദരി പ്രിയമോളും കുവൈറ്റിൽ നഴ്‌സായി ജോലി ചെയ്യുകയാണ്.   Read on deshabhimani.com

Related News