ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് ഔട്ട്‌ലെറ്റ് മാല്യയിൽ



കുവൈറ്റ് സിറ്റി> കുവൈറ്റിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ  32-ാ മത് ഔട്ട്ലെറ്റ് മാല്യയിൽ  പ്രവർത്തനം ആരംഭിച്ചു.  ഷെയ്ഖ് ദാവൂദ് സൽമാൻ അൽ സബാഹ് ഉദ്ഘാടനം നിർവഹിച്ചു.  മാനേജിംഗ് ഡയറക്ടർ ഡോ. അൻവർ അമീൻ ചേലാട്ട്, ജമാൽ അൽ ദോസരി, ഖാലിദ് അൽ നഫീസി, ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഡയറക്ടർ അയൂബ് കച്ചേരി, സിഇഒ മുഹമ്മദ് സുനീർ  , DRO  തഹ്‌സീർ അലി, COO  രാഹിൽ ബാസിം, എക്‌സിക്യൂട്ടീവ് ഡയറക്ടർ  അമാനുല്ല തുടങ്ങിയവർ പങ്കെടുത്തു.  ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാൻ ഗ്രാൻഡ് മാനേജ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് എം ഡി ഡോ. അൻവർ അമീൻ പറഞ്ഞു. പതിനാലായിരം സ്ക്വയർ ഫീറ്റിൽ വിവിധ നിലകളിലായുള്ള ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ പുതിയ ഔട്ട്‌ലെറ്റിൽ ലോകമെമ്പാടുമുള്ള പഴങ്ങൾ, പച്ചക്കറികൾ, മാംസം, സമുദ്രോത്പന്നങ്ങൾ എന്നിവയുൾപ്പെടെ വൻ ശ്രേണിയാണ് ഒരുക്കിയിരിക്കുന്നത്. ഇൻ- ഹൗസ് ബേക്കറിയും മറ്റ് ഭക്ഷണ ഉൽപ്പന്നങ്ങളും സ്റ്റോറിൽ ലഭ്യമാണ്. Read on deshabhimani.com

Related News