സൗദി വിദ്യാർത്ഥിനികളുടെ ആദ്യ വനിതാ ഫുട്ബോൾ ടൂർണമെന്റ് ഉനൈസയിൽ



റിയാദ് > സൗദിയിലെ   ടെക്നിക്കൽ  കോളേജുകളിലെ വിദ്യാർത്ഥിനികളുടെ രാജ്യത്തെ  ആദ്യ വനിതാ ഫുട്ബോൾ ടൂർണമെന്റ് ഈ ആഴ്ച  ഉനൈസയിൽ ആരംഭിക്കും. സമൂഹത്തിൽ  കായിക വിനോദങ്ങൾ  പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പെൺകുട്ടികൾക്കായി 28 സാങ്കേതിക കോളേജുകളുടെ പങ്കാളിത്തത്തോടെയാണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്.    ഉനൈസയിലെ വനിതാ  ടെക്‌നിക്കൽ കോളേജ്  ഈ വാരാന്ത്യത്തിൽ വനിതാ ഫുട്ബോൾ ടൂർണമെന്റിനു ആതിഥേയത്വം വഹിക്കും. ഫെബ്രുവരി 9-16 വരെയുള്ള കാലയളവിൽ മത്സരങ്ങൾ നടക്കും.ടൂർണമെന്റിലെ ആദ്യ മത്സരങ്ങൾക്ക് വെള്ളിയാഴ്ച ഉനൈസയിലെ അറബ് സ്‌പോർട്‌സ് ക്ലബ്ബിലെ ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമാകും.   Read on deshabhimani.com

Related News