ഗാസയിലെ പലസ്‌തീനികൾക്കായി കുവൈത്ത് റെഡ് ക്രസന്റ് അടിയന്തര സഹായം നൽകും; മൂന്ന് ആംബുലൻസുകൾനൽകും



കുവൈത്ത് സിറ്റി > തുടർച്ചയായി 14 ദിവസമായി ഇസ്രയേൽ അധിനിവേശ സേനയുടെ ആക്രമണം നേരിടുന്ന ഗാസ മുനമ്പിലെ പലസ്‌തീൻ ജനതയ്ക്ക് കുവൈത്ത്  റെഡ് ക്രസന്റ് സൊസൈറ്റി (കെആർസിഎസ്) അടിയന്തര സഹായം നൽകും . ഗാസയിലെ സഹോദരങ്ങൾക്കായി പൂർണമായി സജ്ജീകരിച്ച മൂന്ന് ആംബുലൻസുകൾ നൽകുമെന്ന്  സൊസൈറ്റി അറിയിച്ചു. അഭയ കേന്ദ്രങ്ങളിൽ ദൈനംദിന ഭക്ഷണവും റൊട്ടിയും വിതരണം ചെയ്യുന്നതും ആരോഗ്യ സേവനങ്ങൾ നൽകുന്നതും  തുടരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ  ഗാസ മുനമ്പിലെ ആരോഗ്യ മന്ത്രാലയത്തിന്  മെഡിക്കൽ ഉപകരണങ്ങളും  നൽകിവരുന്നു. ദുരിതാശ്വാസ, വൈദ്യസഹായം എന്നിവയുടെ ഒരു വാഹനവ്യൂഹം നിലവിൽ ഗാസയിലേക്ക് പ്രവേശിക്കാൻ തയ്യാറാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുവെ ആളുകൾ.സാധ്യമായ എല്ലാ  മാനുഷിക  സഹായവും നൽകാൻ കുവൈത്ത് മടിക്കില്ലെന്നും സൊസൈറ്റിയുടെ ഡയറക്‌ടർ ജനറൽ അ‌ബ്ദുൾ റഹ്മാൻ അൽ ഔൻ പറഞ്ഞു. ഇസ്രായേൽ ബോംബ് ആക്രമണത്തിൽ ഗാസയിലെ നിരവധി ആംബുലൻസുകൾ നശിച്ചിരുന്നു. കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയുടെ മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള പ്രവർത്തനങ്ങളുടെ ഭാഗാമായാണ് ആംബുലൻസുകൾ നൽകുന്നതെന്ന്  അൽ ഔൻ അറിയിച്ചു. ഗാസയിലെ നിലവിലെ സാഹചര്യങ്ങളിൽ അവിടെയുള്ള മനുഷ്യർക്കായി പ്രവർത്തിക്കും. റഫ ക്രോസിംഗ് തുറന്നാൽ ആംബുലൻസുകൾ ഈജിപ്ത് വഴി കൊണ്ടുപോകും. പാലസ്തീൻ ജനതയ്‌ക്ക് ആംബുലൻസ് സേവനങ്ങൾ നൽകുന്നതിനും എമർജൻസി ആവശ്യങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയുമാണ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ. Read on deshabhimani.com

Related News