ഖസീം പ്രവാസി സംഘം ഷമ്മാസ് ഏരിയ സമ്മേളനം സമാപിച്ചു

പ്രസിഡന്റ് ഷാജഹാന്‍ കൊന്നക്കാട്, സെക്രട്ടറി നിഷാദ് പാലക്കാട്, ട്രഷറര്‍ സുബാഷ് കുട്ടനാട്‌


ബുറൈദ> ഖസീം പ്രവാസി സംഘത്തിന്റെ ഏഴാം കേന്ദ്രസമ്മേളനത്തിന് മുന്നോടിയായി ഷമ്മാസ് ഏരിയ സമ്മേളനം നടത്തി. ടി ശിവദാസമേനോൻ നഗറിൽ നടന്ന സമ്മേളനം റിയാദ് കേളി രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായി ഉദ്ഘാടനം ചെയ്തു. ഷാജഹാൻ കൊന്നക്കാട് അധ്യക്ഷനായി. സജീവൻ നടുവണ്ണൂർ രക്തസാക്ഷി പ്രമേയവും നിയാസ് പെരുമാതുറ അനുശോചന പ്രമേയവും അവതരിപ്പിച്ചു. നിഷാദ് പാലക്കാട് പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. മുഖ്യ രക്ഷാധികാരി ഷാജി വയനാട്, രക്ഷാധികാരി സമിതി അംഗം ഉണ്ണി കണിയാപുരം, കേന്ദ്രജീവകാരുണ്യ വിഭാഗം കൺവീനർ നൈസാം തൂലിക, കേന്ദ്രകമ്മറ്റി അംഗം പ്രമോദ് കോഴിക്കോട് എന്നിവർ പങ്കെടുത്തു. പുതിയ ഭാരവാഹികളായി ഷാജഹാൻ കൊന്നക്കാട് (പ്രസിഡന്റ്), ജാസിം (വൈ. പ്രസിഡന്റ്), നിഷാദ് പാലക്കാട് (സെക്രട്ടറി), നജീബ് (ജോ. സെക്രട്ടറി), സുബാഷ് കുട്ടനാട് (ട്രഷറർ), ഷാജി പുനലൂർ (ജോ. ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. അശോകൻ കെടാകുളം സ്വാഗതവും നിഷാദ് പാലക്കാട് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News