കൈരളി നായനാർ സ്മാരക ഫുട്ബോൾ ടൂർണ്ണമെന്റ്‌



ഫുജൈറ> കേരളത്തിന്റെ മുൻ മുഖ്യമന്ത്രി  ഇ.കെ.നായനാരുടെ സ്മരണാർത്ഥം കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ സംഘടിപ്പിച്ച ഒൻപതാമത് നായനാർ സ്മാരക സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ്‌ ഫൈസൽ അബ്ദുള്ള ബേരക് ഉദ്ഘാടനം ചെയ്തു. കൽബ ഇത്തിഹാദ് സ്പോർട്ട്സ് ക്ലബ് സ്റ്റേഡിയത്തിൽ വച്ച് നടന്ന ടൂർണ്ണമെൻറിൽ  ഒൺലി ഫ്രെഷ് സക്സസ് പോയിൻ്റ് കോളേജ് നായനാർ കപ്പ് കരസ്ഥമാക്കി. അബ്രിക്കോ  ഫ്രൈയിറ്റ് എഫ്.സി. രണ്ടാം സ്ഥാനവും മലപ്പുറം കെ.എം.സി.സി. അറേബ്യൻ എഫ് സി  മൂന്നാം സ്ഥാനവും   ടുഡോ മാർട്ട് എഫ്.സി.നാലാം സ്ഥാനവും നേടി. ടൂർണ്ണമെന്റിലെ മികച്ച താരമായി അബ്രിക്കോ  ഫ്രൈറ്റിന്റെ റിസ്‌വാനെയും നല്ല ഗോളിയായി ഒൺലി ഫ്രഷിന്റെ ഫവാസിനെയും പ്രതിരോധ നിരയിലെ മികച്ച താരമായി ഒൺലി ഫ്രഷിന്റെ ക്ലിന്റോയേയും തെരഞ്ഞെടുത്തു. ലോകകേരള സഭാംഗവും കൈരളി രക്ഷാധികാരിയുമായ  സൈമൺ സാമുവേൽ ,കൈരളി സെൻട്രൽ കമ്മറ്റി പ്രസിഡന്റ്‌ ലെനിൻ ജി. കുഴിവേലി, സെക്രട്ടറി അബ്ദുൾ കാദർ ,ട്രഷറർ സുധീർ തെക്കേക്കര ,വൈസ് പ്രസിഡന്റ്  ബൈജു രാഘവൻ ജോയിന്റ് സെക്രട്ടറി വിൽ‌സൺ പട്ടാഴി സ്വാഗത സംഘം ചെയർമാൻ അഷറഫ് പിലാക്കൽ ,കൺവീനർ പ്രമോദ് പട്ടാന്നൂർ,സ്പോർട്ട്സ് കൺവീനർ നിയാസ് തിരൂർ, എം.എം.എ. റഷീദ് , കൈരളി യൂണിറ്റ് ഭാരവാഹികളായ പ്രിൻസ്,  നബീൽ , മിജിൻ ചുഴലി, ഉസ്മാൻ മാങ്ങാട്ടിൽ, അബ്ദുള്ള, സുനിൽ എന്നിവർ ടൂർണ്ണമെൻ്റിന് നേതൃത്വം നൽകി. Read on deshabhimani.com

Related News