ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടനാ വാർഷികം മെയ് 21 ന്



അജ്‌മാൻ > കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വജ്രജൂബിലി ആഘോഷിക്കുന്ന വേളയില്‍ മുൻ കാല പരിഷത്ത് പ്രവർത്തകരുടെ നേതൃത്വത്തിൽ യുഎഇയിൽ രൂപീകരിച്ച ഫ്രണ്ട്സ് ഓഫ് കെഎസ്എസ്‌പി  പതിനെട്ടാം സംഘടനാ വാർഷികം നടത്തുന്നു. മെയ് 21 ഞായർ രാവിലെ 9:30 മണിമുതൽ അജ്‌മാൻ അൽ ഹീലിയോയിലെ ഫാം ഹൗസിലാണ് പരിപാടി നടക്കുന്നത്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ പ്രസിഡന്റും എറണാകുളം മഹാരാജാസ് കോളേജ് ഭൗതികശാസ്ത്ര വിഭാഗം മുൻ തലവനുമായ ഡോ. എൻ ഷാജി ഉദ്ഘാടനം ചെയ്യും. “പുത്തൻ ശാസ്ത്ര സാങ്കേതിക വിദ്യകളും മാറുന്ന ലോകവും” എന്ന വിഷയത്തിൽ ഡോ. എൻ ഷാജി  പ്രഭാഷണം നടത്തും. കൂടുതൽ വിവരങ്ങൾക്ക് :056 1424900, 052 9771585 Read on deshabhimani.com

Related News