ഈദിനോടനുബന്ധിച്ച് യുഎഇയിൽ നാലു ദിവസം സൗജന്യ പാർക്കിങ്



ദുബായ്> ഈദ് ദിനത്തോടനുബന്ധിച്ചു അബുദാബി, ഷാർജ, ദുബായ്  എമിറേറ്റുകളിൽ ജൂലൈ 30 വ്യാഴാഴ്ച മുതൽ ഓഗസ്റ്റ് 2  ഞായറാഴ്ച വരെ പാർക്കിങ് സൗജന്യമായിരിക്കും എന്ന് അധികാരികൾ അറിയിച്ചു. എന്നാൽ ഒഴിവുദിവസങ്ങളിൽ അബുദാബിയിൽ താമസക്കാർക്ക് മാത്രമായുള്ള പാർക്കിംഗ് ഏരിയകളിൽ അനധികൃതമായി പാർക്ക് ചെയ്യുന്നവർക്ക്  പിഴ ഈടാക്കുമെന്നും അധികാരികൾ പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യാത്രക്കാരുടെ സഞ്ചാരത്തിന് കൂടുതൽ സൗകര്യമൊരുക്കി ദുബായ് മെട്രോ പ്രവർത്തനസമയം ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ കാലത്ത് 5 മണിമുതൽ പുലർച്ചെ ഒരു മണി വരെയും, വെള്ളിയാഴ്ച ദിവസം കാലത്ത് 10 മണി മുതൽ പുലർച്ചെ ഒരു മണി വരെയുമാണ് ദുബായ് മെട്രോ പ്രവർത്തിക്കുക എന്നും ആർ. ടി.. എ. അറിയിച്ചിട്ടുണ്ട്.   Read on deshabhimani.com

Related News