കുവൈത്തിലെ വ്യവസായി ഫൈസൽ വിന്നേഴ്സ് നാട്ടിൽ നിര്യാതനായി



കുവൈറ്റ് സിറ്റി> കുവൈത്തിലെ പ്രമുഖ വ്യവസായിയും കലാ സാംസ്കാരിക പ്രവർത്തകനുമായ ഫൈസൽ വിന്നേഴ്സ് നാട്ടിൽ നിര്യാതനായി. മലപ്പുറം തിരൂർ പയ്യനങ്ങാടി ഇരിങ്ങാവൂർ സ്വദേശിയാണ്. വര്ഷങ്ങളായി കുവൈറ്റിൽ ഹോട്ടൽ ബിസിനസ്സ് രംഗത് സജീവമായിരുന്നു. 47 വയസ്സായിരുന്നു, ഹൃദയാഘാതമാണ് മരണകാരണം.  വിന്നേഴ്സ് റസ്റ്റോറൻറ് ഗ്രൂപ്പ് ഉടമയായിരുന്ന ഫൈസൽ, കുവൈത്തിലും നാട്ടിലുമായി ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. കുവൈറ്റിലെ അറിയപ്പെടുന്ന ഗായകൻ കൂടിയായ ഫൈസൽ വലിയ സുഹൃദ് വലയത്തിനു ഉടമകൂടിയായിരുന്നു. ഖബറടക്കം ഇന്ന് നടക്കും Read on deshabhimani.com

Related News