സ്വകാര്യത ലംഘിച്ചാല്‍ സൗദിയില്‍ പിഴ ‌1.06 കോടി



മനാമ> മൊബൈൽ ഫോൺ ദുരുപയോഗംചെയ്ത് മറ്റുള്ളവരുടെ സ്വകാര്യത ലംഘിക്കുന്നവർക്ക് സൗദിയിൽ വൻ തുക പിഴ. ഇത്തരം കേസിൽ കുറ്റക്കാർക്ക് 5,00,000 റിയാൽ (ഏതാണ്ട് 1,06,00,220 രൂപ) പിഴയും ഒരു വർഷം തടവും ലഭിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. കുറ്റകൃത്യത്തിന്‌ ഉപയോഗിച്ച ഉപകരണങ്ങളും മാർഗങ്ങളും കണ്ടുകെട്ടും. സ്വകാര്യ ജീവിതം നിയമപ്രകാരം സംരക്ഷിക്കപ്പെടുന്ന അവകാശങ്ങളിൽ ഒന്നാണെന്നും അത് അലംഘനീയമാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. Read on deshabhimani.com

Related News