ഫുട്ബോൾ ലോക കപ്പ് : ടിക്കറ്റുകൾ വാങ്ങിയ രാജ്യങ്ങളിൽ സൗദി മൂന്നാമത്



റിയാദ് > ഖത്തറിലെ ദോഹയിൽ ഡിസംബർ 18 വരെ തുടരുന്ന 2022 ലോകകപ്പ് ഫുടബോൾ മത്സരങ്ങൾക്കായി ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വാങ്ങിയവരുടെ ഇതുവരെയുള്ള പട്ടികയിൽ  സൗദി മൂന്നാം സ്ഥാനത്തെത്തി.  ഖത്തറികളാണ് ഒന്നാമത് എത്തിയത്.  ആതിഥേയ രാജ്യത്ത് നിന്നുള്ള ഫുട്ബാൾ ആരാധകർക്ക് 9,47,000-ലധികം ടിക്കറ്റുകൾ ലഭിച്ചു, തുടർന്ന് 1,46,000-ലധികം ടിക്കറ്റുകൾ വാങ്ങിയ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിൽ നിന്നുള്ള ആരാധകർക്ക് പിന്നാലെ, 1,23,000-ലധികം ടിക്കറ്റുകളുമായി സൗദികൾ മൂന്നാം സ്ഥാനത്തെത്തി. അർജന്റീന– മെക്‌സിക്കോ, അർജന്റീന– സൗദി അറേബ്യ, ഇംഗ്ലണ്ട് – യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, പോളണ്ട് – അർജന്റീന എന്നീ മാച്ചുകളാണ്  ഏറ്റവും ജനപ്രിയവും ടിക്കറ്റ് വിൽപ്പനയുള്ളതുമായ മത്സരങ്ങൾ.  ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലുള്ള ആദ്യ ഗ്രൂപ്പ് മത്സരത്തോടെ  നവംബർ 20 ന് ലോകകപ്പ് ആരംഭിക്കും. ബുധനാഴ്ച വരെ ഏറ്റവും കൂടുതൽ ലോകകപ്പ് ടിക്കറ്റുകളുടെ വാങ്ങിയ പത്ത് രാജ്യങ്ങൾ ഇവയാണ്. 1- ഖത്തർ - 947,846 ടിക്കറ്റുകൾ 2- യുഎസ്എ - 146,616 ടിക്കറ്റുകൾ 3- സൗദി അറേബ്യ - 123,228 ടിക്കറ്റുകൾ 4- യുണൈറ്റഡ് കിംഗ്ഡം - 91,632 ടിക്കറ്റുകൾ 5- മെക്സിക്കോ - 91,137 ടിക്കറ്റുകൾ 6- യുണൈറ്റഡ് അറബ് എമിറേറ്റ്സ് - 66,127 ടിക്കറ്റുകൾ 7- അർജന്റീന - 61,083 ടിക്കറ്റുകൾ 8- ഫ്രാൻസ് - 42,287 ടിക്കറ്റുകൾ 9- ബ്രസീൽ - 39,546 ടിക്കറ്റുകൾ 10- ജർമ്മനി - 38,117 ടിക്കറ്റുകൾ   2022 ലോകകപ്പിൽ പങ്കെടുക്കാനായി ജർമ്മനി, പോളണ്ട്, മെക്സിക്കോ, കാനഡ എന്നിവരോടൊപ്പം വ്യാഴാഴ്ച സൗദി ഫുട്ബോൾ ടീം ഖത്തറിലെത്തും.   സൗദി ദേശീയ ടീം മൂന്നാം ഗ്രൂപ്പിൽ ആണ് കളിക്കുന്നത്.അർജന്റീന, പോളണ്ട്, മെക്സിക്കോ എന്നിവയാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. സൗദിയുടെ  ആദ്യ ഏറ്റുമുട്ടൽ നവംബർ 22 ന് ലുസൈൽ സ്റ്റേഡിയത്തിൽ അർജന്റീനയ്‌ക്കെതിരെയാണ്.  26 ന് പോളണ്ടിനെയും  30 ന് മെക്സിക്കോയെയും നേരിടും. Read on deshabhimani.com

Related News