ഫിഫ രാജ്യാന്തര റഫറി ബാഡ്‌ജ് ലഭിക്കുന്ന ആദ്യ സൗദി വനിതയായി അനൗദ് അൽ അസ്മരി



റിയാദ്> ഫിഫ രാജ്യാന്തര റഫറി ബാഡ്‌ജ് ലഭിക്കുന്ന ആദ്യ സൗദി  വനിതയായി അനൗദ് അൽ അസ്‌മരി ചരിത്രം കുറിച്ചു. 2018 ൽ സൗദി വിമൻസ് ലീഗിലെ മത്സരങ്ങളുടെ ഒരു പരമ്പര നിയന്ത്രിച്ചുകൊണ്ടാണ് അസ്മരി തന്റെ കായിക ജീവിതം ആരംഭിച്ചത്. സൗദി കായിക ചരിത്രത്തിൽ രാജ്യാന്തര ബാഡ്ജ് നേടുന്ന ആദ്യത്തെ സൗദി വനിതാ റഫറി ആയതിൽ എനിക്ക് സന്തോഷമുണ്ടെന്ന് അനൗദ് അൽ അസ്മരി പറഞ്ഞു. നിലവിൽ സൗദിയിലെ ഒന്നാം ഡിവിഷൻ മത്സരങ്ങളാണ് നിയന്ത്രിച്ചിരുന്നത്. രാജ്യാന്തര ബാഡ്ജ് ലഭിച്ചതോടെ വലിയ ക്ലബ്ബുകളുടെ കളി നിയന്ത്രിക്കാനുള്ള ആ​ഗ്രഹം വേ​ഗത്തിൽ നടക്കുമെന്ന് കരുതുന്നെന്നും അവർ പറഞ്ഞു. എട്ട് റഫറിമാർ, ഒമ്പത് അസിസ്റ്റന്റ് റഫറിമാർ, ആറ് വീഡിയോ റഫറിമാർ, ഒരു ഹാൾ റഫറി എന്നിവരടങ്ങിയ പട്ടികയാണ് സൗദി അറേബ്യൻ ഫുട്‌ബോൾ ഫെഡറേഷൻ (എസ്എഎഫ്എഫ്) പ്രസിദ്ധീകരിച്ചത്. Read on deshabhimani.com

Related News