കർഷകസമര വിജയാഘോഷ സമ്മേളനം യുകെയിൽ



ലണ്ടൻ> ഇന്ത്യൻ കർഷകർ നടത്തിവന്ന ഐതിഹാസിക സമരത്തിന്റെ വിജയം ആഘോഷിയ്‌ക്കാൻ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (AIC) യുടെ കൾച്ചറൽ കമ്മിറ്റിസമ്മേളനം സംഘടിപ്പിക്കും.  ഡിസംബർ 19  ഞായറാഴ്ച ഉച്ചക്ക് മൂന്നിന്‌ ആരംഭിക്കുന്ന യോഗത്തിൽ  എളമരം കരീം MP, മന്ത്രി പി പ്രസാദ്, കവി ആലങ്കോട് ലീലാകൃഷ്ണൻ, ഹർസേവ്  ബെയ്ൻസ് തുടങ്ങിയവർ സംസാരിക്കും. കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക കരിനിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ടു ഒരുവർഷത്തിലേറെയായി ഇന്ത്യൻ കർഷകർ നടത്തിവന്ന ഐതിഹാസിക സമരത്തിന്റെ വിജയം എല്ലാവരെയും ആവേശം കൊള്ളിക്കുന്നതാണെന്ന്‌ എഐസി ചൂണ്ടിക്കാട്ടി. ഫാസ്സിസ്റ്റ്  ഭരണകൂടത്തെ മുട്ടുകുത്തിച്ച  വിപ്ലവവീര്യത്തിന് ആശംസകളർപ്പിയ്‌ക്കാൻ കൂടിയാണ്‌ സമ്മേളനം സംഘടിപ്പിക്കുന്നത്‌. ഫേസ്‌ബുക്ക് ലൈവ് ആയി നടത്തുന്ന വിജയാഘോഷത്തിൽ AIC യുടെ ഫേസ്‌ബുക്ക് പേജിലൂടെ തത്സമയം പങ്കെടുക്കാം https://www.facebook.com/CPIMAIC/ Read on deshabhimani.com

Related News