ഇന്ത്യന്‍ കര്‍ഷക സമരം. ബ്രിട്ടീഷ് പാർ‌ലമെന്റ് പെറ്റീഷന്‍ ലക്ഷത്തിലേക്ക്...ലക്ഷ്യത്തിലേക്ക്.



ലണ്ടൻ> ഇന്ത്യയിലെ കർഷക പ്രക്ഷോഭം ബ്രിട്ടീഷ്‌ പാർലമെന്റിൽചർച്ചയാക്കാനുള്ള നീക്കം വിജയത്തിലേക്ക്‌. "പ്രതിഷേധക്കാരുടെ സുരക്ഷയും മാധ്യമ സ്വാതന്ത്ര്യവും ഉറപ്പാക്കാൻ ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിക്കുക" എന്ന ആവശ്യം ഉന്നയിച്ചു ഗുര്‍ചരന്‍ സിംഗ് ആരംഭിച്ച നിവേദനം ഏതാനും ദിവസങ്ങള്‍ക്കകം എൺപതിനായിരം കടന്നു. ബ്രിട്ടീഷ്‌ ജനാധിപത്യ വ്യവസ്ഥയിലെ ഒരു സവിശേഷ സംവിധാനമാണ് പാർലമെന്റ് അംഗീകരിച്ചിട്ടുള്ള ഈ  പെറ്റീഷന്‍ സമ്പ്രദായം. ഒരു വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താനും   തുടര്‍ന്ന് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുവാനും   വേണ്ടിയുള്ള സര്‍ക്കാര്‍ സംവിധാനമാണിത്. പെറ്റീഷനില്‍ പതിനായിരം പേര്‍ ഒപ്പുവച്ചാല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഔദ്യോദിഗമായി ഈ വിഷയത്തില്‍ പ്രതികരിക്കും. ഒപ്പ് ശേഖരണം ഒരു ലക്ഷം എത്തിയാല്‍ സര്‍ക്കാര്‍ ഈ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് എടുക്കും. താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തു നിവേദനം സൈന്‍ ചെയ്യാന്‍ കഴിയും. പേരും ഇമെയില്‍ ഐഡിയും രാജ്യത്തിന്റെ പേരും പോസ്റ്റ്‌ കോഡും മാത്രമേ നല്‍കേണ്ടതുള്ളൂ.  https://petition.parliament.uk/petitions/563473?fbclid=IwAR01PT_-xxdqy6FZboN4YxbkfP51W8yv9Dfq083Lltq5QGqCIAvSFcw7uxM Read on deshabhimani.com

Related News