ദയാനന്ദന് കേളിയുടെ യാത്രയയപ്പ്



  റിയാദ്: കേളി കലാസാംസ്‌കാരിക വേദി മലാസ് ഏരിയ കമ്മിറ്റിയംഗവും ഹാര യുണിറ്റ് വൈസ് പ്രസിഡന്റുമായ ദയാനന്ദന് മലാസ് ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.   40 വര്‍ഷമായി സൗദിയില്‍ വിവിധ ഭാഗങ്ങളില്‍ ജോലി നോക്കിയ ദയാനന്ദന്‍ കേളിയുടെ സജീവ പ്രവര്‍ത്തകനും  ഏരിയ വോളണ്ടിയര്‍ ക്യാപ്റ്റനുമായിരുന്നു. മികച്ച വോളണ്ടിയര്‍ എന്ന നിലയില്‍ ദയാനന്ദനെ നിരവധി തവണ കേളി ആദരിച്ചിട്ടുണ്ട്. ജീവകാരുണ്യരംഗത്ത് വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചു. ഈ കോവിഡ് കാലത്ത് അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവച്ചത്. കോവിഡ് കാലത്ത് ദുരിതമനുഭവിച്ചവര്‍ക്കായി നാട്ടിലേയ്ക്ക് കൊണ്ടുപോകാന്‍ വച്ചിരുന്ന അവശ്യ സാധനങ്ങളുള്‍പ്പെടെ വിതരണം ചെയ്ത ദയാനന്ദന്‍ കണ്ണൂര്‍ ചാലാട് സ്വദേശിയാണ്.   ഏരിയ പ്രസിഡന്റ് ജവാദ് അധ്യക്ഷനായിരുന്നു. കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പൂര്‍ മുഖ്യ രക്ഷാധികാരി അംഗം ഗോപിനാഥന്‍ വേങ്ങര, സെക്രട്ടറിയേറ്റ് അംഗം സെബിന്‍ ഇഖ്ബാല്‍, കേന്ദ്ര കമ്മിറ്റി അംഗം ലിപിന്‍, മലാസ് രക്ഷാധികാരി കണ്‍വീനര്‍ ഉമ്മര്‍, പ്രകാശന്‍ മൊറാഴ,  ഫിറോസ് തയ്യില്‍, അഷ്‌റഫ്, ഹുസൈന്‍, റിയാസ്, നൗഫല്‍, നാസര്‍, മുകുന്ദന്‍ എന്നിവരും, മറ്റ് ഏരിയ, യുണിറ്റ് അംഗങ്ങളും സംസാരിച്ചു. ചടങ്ങില്‍ സെക്രട്ടറി സുനില്‍ സ്വാഗതം പറഞ്ഞു. ഏരിയയുടെയും യുണിറ്റിന്റെയും ഉപഹാരങ്ങള്‍ ദയാനന്ദന് കൈമാറി. യാത്രയയപ്പിന് ദയാനന്ദന്‍ നന്ദി പറഞ്ഞു.      Read on deshabhimani.com

Related News