പ്രവാസി ലീഗൽ സെൽ അനുശോചിച്ചു



കുവൈറ്റ് സിറ്റി > എച്ച് ഇ ഷെയ്ഖ് ദുവൈജ്‌ ഖലീഫ അൽ സബയുടെ നിര്യാണത്തിൽ പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അനുശോചിച്ചു. മനുഷ്യ സ്‌നേഹിയായ അദ്ദേഹത്തിന്റെ വിയോഗം കുവൈറ്റിന് മാത്രമല്ല പ്രവാസികൾക്കും കനത്ത നഷ്ടമാണ്. ഇന്ത്യൻ പ്രവാസി സമൂഹമുൾപ്പടെയുള്ള വിദേശികളോട് അദ്ദേഹം കാണിച്ച കാരുണ്യവും സ്നേഹവും സമാനതകളില്ലാത്തതാണ്. കുവൈറ്റിലെ സ്വദേശികളുടെയും വിദേശികളുടെയും ദുഃഖത്തിൽ പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററും പങ്കുചേരുന്നതായി ഗ്ലോബൽ വക്താവും കുവൈറ്റ് കൺട്രി ഹെഡുമായ ബാബു ഫ്രാൻസീസ്, ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. Read on deshabhimani.com

Related News