തുർക്കി പ്രസിഡന്റ്​ ഉറുദുഗാൻ സൗദിയിൽ

twitter.com/trpresidency


ജിദ്ദ> സൗദി സന്ദർശനത്തിനെത്തിയ  തുർക്കി പ്രസിഡൻറ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാനെ സൗദി ഭരണാധികാരി സൽമാൻ രാജാവ് ജിദ്ദയിലെ അൽ-സലാം കൊട്ടാരത്തിൽ സ്വീകരിച്ചു. കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായമുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും അദ്ദേഹത്തെ സ്വീകരിക്കാനെത്തിയിരുന്നു. സൗദി  കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിൽ വെച്ച്  തുർക്കി പ്രസിഡന്റുമായി ഔദ്യോഗിക  കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ, സൗദി-തുർക്കി ബന്ധങ്ങളും വിവിധ മേഖലകളിൽ അവ വികസിപ്പിക്കുന്നതിനുള്ള അവസരങ്ങളും, ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും അവയുമായി ബന്ധപ്പെട്ട ശ്രമങ്ങളും അവർ അവലോകനം ചെയ്തു. രണ്ട് വിശുദ്ധ മസ്ജിദുകളുടെ സേവകന്റെ  ക്ഷണപ്രകാരമാണ് ഞങ്ങൾ സൗദി അറേബ്യ സന്ദർശിക്കാനെത്തിയത് എന്നും ചരിത്രപരവും സാംസ്കാരികവും മാനുഷികവുമായ ബന്ധങ്ങളുള്ള രണ്ട് സഹോദര രാജ്യങ്ങൾ എന്ന നിലയിൽ എല്ലാത്തരം രാഷ്ട്രീയ, സൈനിക, സാമ്പത്തിക ബന്ധങ്ങളും ശക്തിപ്പെടുത്താനും നമുക്കിടയിൽ പുതിയൊരു യുഗം ആരംഭിക്കാനും ഞങ്ങൾ അശ്രാന്ത പരിശ്രമത്തിലാണ് എന്ന് തുർക്കി പ്രസിഡന്റ് പറഞ്ഞു.     Read on deshabhimani.com

Related News