ഇകെ നായനാർ സ്മാരക റമദാൻ ഫുട്ബാൾ ടൂർണ്ണമെന്റ്: മുഷ്‌രിഫ് ടീം ജേതാക്കൾ

ഇകെ നായനാർ ട്രോഫി ശക്തി പ്രസിഡന്റ് ടി കെ മനോജും റണ്ണറപ്പ് ട്രോഫി ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടിയും വിജയിച്ച ടീമുകൾക്ക് കൈമാറുന്നു.


അബുദാബി> ശക്തി തിയറ്റേഴ്‌സ്‌ അബുദാബിയുടെ യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഒന്നാമത് ഇകെ നായനാർ സ്മാരക 5 എ സൈഡ് ഫുട്ബാൾ ടൂർണ്ണമെന്റിൽ ഖാലിദിയ മേഖലയ്ക്ക് കീഴിലുള്ള മുഷ്‌രിഫ് ടീം വിജയ കിരീടം ചൂടി. ഒന്നിനെതിരെ എട്ടു ഗോളുകൾ നേടി കെഎസ്സിയെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു മുഷ്രിഫ് ടീം കിരീടം സ്വന്തമാക്കിയത്. മുസഫ സായിദ് സിറ്റിയിലെ അബുദാബി യൂണിവേഴ്സിറ്റി ഗ്രൗണ്ടിലും അബുദാബി മദീനസായിദിലെ സമ്മിത്ത് സ്കൂൾ ഗ്രൗണ്ടിലുമായി രണ്ട് ദിവസങ്ങളിലായി രാവുകളെ പകലുകളാക്കി അരങ്ങേറിയ ടൂർണ്ണമെന്റിൽ ശക്തിയുടെ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ചുകൊണ്ട് 28 ടീമുകളിലായി മുന്നൂറോളം കായിക താരങ്ങൾ അണിനിരന്നു. ടൂർണ്ണമെന്റിൽ ബെസ്റ്റ് ഗോൾ കീപ്പറായി മുഷ്‌രിഫിന് വേണ്ടി കളിച്ച ജഹീറിനെയും, ബെസ്റ്റ് ഡിഫെൻഡറായി മുഷ്‌രിഫിലെ സുഫൈദിനേയും ബെസ്റ്റ് ഫോർവേർഡറായി മുഷ്‌രിഫിലെ സൽമാൻ ഫാരിസിനെയും തെരഞ്ഞെടുത്തപ്പോൾ ബെസ്റ്റ് സ്കോറർ പദവി മുഷ്‌രിഫിലെ തന്നെ നിസാറും സൽമാൻ ഫാരിസും പങ്കിട്ടെടുത്തു.  ഫയർപ്ലെ ടീം അവാർഡിന് നാദിസിയ മേഖലയ്ക്ക് കീഴിലുള്ള ഇലക്ട്ര ടീം അർഹരായി. ടൂർണ്ണമെന്റ് ജെമിനി ബിൽഡിങ്ങ് മറ്റേറിയൽസ് മാനേജിങ്ങ് ഡയറക്ടർ ബിനീഷ് ബാബു ഉദ്ഘാടനം ചെയ്തു. സമാപന ചടങ്ങിൽ കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് വി പി കൃഷ്ണകുമാർ, അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, ലോക കേരള സഭ അംഗം എ കെ ബീരാൻകുട്ടി, ശക്തി മുൻ  പ്രസിഡന്റ് അഡ്വ അൻസാരി സൈനുദ്ധീൻ, ആര്യ ഓട്ടോ പ്രതിനിധി ജസീർ, അഹല്യ മെഡിക്കൽ ഗ്രൂപ്പ് പ്രതിനിധി സത്യൻ, സംനാൻ  മാനേജിങ്ങ് ഡയറക്ടർ ഫിറോസ് ബാബു എന്നിവർ സംബന്ധിച്ചു. വിജയിച്ച ടീമിനുള്ള ട്രോഫി ശക്തി പ്രസിഡന്റ് ടി കെ മനോജും റണ്ണറപ്പിനു ട്രോഫി ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടിയും, മറ്റു വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും സർട്ടീഫിക്കറ്റുകളും മറ്റു ശക്തി ഭാരവാഹികളും പ്രവർത്തകരും സ്പോണ്സര്മാരും സമ്മാനിച്ചു. ടൂർണ്ണമെന്റിൽ പങ്കെടുത്ത മുഴുവൻ ടീമിനും സർട്ടീഫിക്കറ്റുകൾ വിതരണം ചെയ്തു. ടൂർണമെന്റും സമ്മാനദാനവും ശക്തി കായിക വിഭാഗം സെക്രട്ടറി ഷഹീർ ഹംസ നിയന്ത്രിച്ചു.   Read on deshabhimani.com

Related News