ഇ കെ നായനാർ സ്മാരക റംസാൻ ഫുട്‍ബോൾ ടൂർണമെന്റ് ശനിയാഴ്‌ച മുതൽ



അബുദാബി> ശക്തി തിയറ്റേഴ്‌സ് അബുദാബിയുടെ ആഭിമുഖ്യത്തിൽ മുസഫയിലും അബുദാബിയിലുമായി നടക്കുന്ന ഒന്നാമത് ഇകെ നായനാർ സ്‌മാരക 5 എ സൈഡ് ഫുട്‍ബോൾ ടൂർണമെന്റിന് ശനിയാഴ്‌ച‌ തുടക്കമാവും. മുസഫ അബുദാബി യൂണിവേഴ്‌സിറ്റി ഗ്രൗണ്ടിൽ നാല് കോർട്ടുകളിലായി ആരംഭിക്കുന്ന ടൂർണ്ണമെന്റിൽ 32 ടീമുകളിലായി മുന്നൂറിലേറെ കളിക്കാർ അണിനിരക്കും. ആദ്യ മത്സരത്തിൽ വിജയിക്കുന്ന ടീമുകൾ ഞായറാഴ്ച മദീന സായിദ് സുമ്മിത്ത് സ്‌കൂൾ ഗ്രണ്ടിൽ അരങ്ങേറുന്ന ക്വർട്ടർ, സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളിൽ മാറ്റുരയ്ക്കും. ഫൈനൽ മത്സരത്തിൽ നിന്നും തെരഞ്ഞെടുക്കുന്ന വിജയികൾക്കും റണ്ണറപ്പിനും ട്രോഫിയും ക്യാഷ് അവാർഡും നൽകും. കൂടാതെ മികച്ച സ്‌കോറർ, മികച്ച ഗോൾ കീപ്പർ, മികച്ച ഫോർവേർഡ്, മികച്ച ഡിഫെൻഡർ, മികച്ച ഫെയർ പ്ലെ എന്നീ വ്യക്തിഗത അവാർഡുകളും സമാപനത്തിൽ നൽകപ്പെടും. ടൂർണ്ണമെന്റിൽ പങ്കെടുക്കുന്ന എല്ലാ കളിക്കാർക്കും പ്രശസ്തി പത്രം വിതരണം ചെയ്യും.നിലവിലെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് എല്ലാ ദിവസവും രാത്രി 9 നു ആരംഭിക്കുന്ന ടൂർണ്ണമെന്റ് വിജയിപ്പിക്കുന്നതിനായി വിവിധ കമ്മിറ്റികൾക്ക് രൂപം നൽകിയിട്ടുണ്ട്. Read on deshabhimani.com

Related News