നായനാർ സ്മാരക ഫുട്ബോൾ ടൂർണ്ണമെന്റ്‌ : സ്വാഗത സംഘം രൂപീകരിച്ചു.



ഫുജൈറ > കേരള മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ സ്മരണാർത്ഥം കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ നടത്തി വരുന്ന ഇ കെ നായനാർ സ്മാരക സെവൻസ് ഫുട്ബോൾ  ടൂർണ്ണമെൻ്റ്  സീസൻ 9  മാർച്ച് അഞ്ചിന് കൽബ ഇത്തിഹാദ്  സ്പോർട്സ്  ക്ലബ് സ്റ്റേഡിയത്തിൽ നടത്തും. ടൂർണ്ണമെൻ്റിൻ്റെ വിജയകരമായ സംഘാടനത്തിനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. കൈരളി ഫുജൈറ ഓഫിസിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം കൈരളി സഹ രക്ഷാധികാരി സുജിത്ത് വി.പി. ഉദ്ഘാടനം ചെയ്തു. കൈരളി സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡൻ്റ് ബൈജു രാഘവൻ അദ്ധ്യക്ഷനായി. സ്പോർട്ട് സ് കൺവീനർ നിയാസ് തിരൂർ സ്വാഗതം പറഞ്ഞു. കൈരളി സെൻട്രൽ കമ്മറ്റി സെക്രട്ടറി അബ്ദുൾ കാദർ എടയൂർ ,കൾച്ചറൽ കൺവീനർ സുമന്ദ്രൻ ശങ്കുണ്ണി എന്നിവർ സംസാരിച്ചു.   സ്പോർട്സ് ജോയിൻ കൺവീനർ റാഷിദ്‌ കല്ലുമ്പുറം നന്ദി പ്രകാശിപ്പിച്ചു.  സ്വാഗത സംഘം ഭാരവാഹികളായി അഷ്‌റഫ് പിലാക്കൽ  (ചെയർമാൻ),  രാജശേഖര വല്ലത്ത്  (വൈസ് ചെയർമാൻ), പ്രമോദ് പട്ടാന്നൂർ (ജനറൽ കൺവീനർ), പ്രദീപ് കെ രാധാകൃഷ്ണൻ, ലത്തീഫ് പാമ്പാടി ( ജോയിൻ്റ് ജനറൽ കൺവീനർമാർ) എന്നിവരെയും വിവിധ സബ് കമ്മറ്റി കൺവീനർമാരെയും തെരഞ്ഞെടുത്തു. ടൂർണ്ണമെൻറിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചതായും അതിനായി താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണന്നും ഭാരവാഹികൾ അറിയിച്ചു   ദിൽഷാദ് 0503905490,സമ്പത്ത് 0503282733   Read on deshabhimani.com

Related News