തിരക്കേറിയ റോഡിൽ ഗതാഗതം നിയന്ത്രിച്ച പാക്കിസ്ഥാൻ സ്വദേശിക്ക് ദുബായ് പോലീസിന്റെ ആദരം



ദുബായ്>  ദുബായിലെ തിരക്കേറിയി റോഡിൽ ഗതാഗതം നിയന്ത്രിച്ച പാകിസ്ഥാൻ പൗരന് ദുബായ് പോലീസിന്റെ ആദരം. നഗരത്തിലെ തിരക്കിട്ട ജംഗ്‌ഷനിൽ അപ്രതീക്ഷിതമായി സിഗ്നൽ നിലച്ചപ്പോൾ ട്രാഫിക് നിയന്ത്രണം സ്വയം ഏറ്റെടുത്ത പാക്കിസ്ഥാൻ സ്വദേശി അബ്ബാസ് ഖാൻ ഭാട്ടി ഖാനാണ് ദുബായ് പൊലീസിന്റെ ആദരം ഏറ്റുവാങ്ങിയത്. ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്‌റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയുടെ നേതൃത്വത്തിലാണ് അബാസ് ഖാനെ ആദരിച്ചത്. പോലീസുകാരനല്ലാത്ത ഒരാൾ ട്രാഫിക് നിയന്ത്രിക്കുന്നത് ശ്രദ്ധയിൽപ്പെട്ട വഴി യാത്രക്കാരനായ ഹസൻ നഖ്വി  വീഡിയോ പകർത്തി  സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിലൂടെയാണ് അബ്ബാസ്‌ ഖാന്റെ സേവനം വൈറലായത്. പ്രശസ്‌തിക്കോ പണത്തിനോ വേണ്ടി ചെയ്ത‌തല്ല. ഇത് എന്റെ കടമയാണ്. അവാർഡിനും ബഹുമതിക്കും ദുബായ് പൊലീസിന് നന്ദി പറയുന്നതായും അബാസ് ഖാൻ പറഞ്ഞു. അബ്ബാസ് ഖാന്റെ നടപടി സമൂഹത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുകയും റോഡ് ഉപയോക്താക്കൾക്ക് പൊതു സുരക്ഷ വർദ്ധിപ്പിക്കുന്നതിന് സംഭാവന നൽകുകയും ചെയ്യുന്ന പ്രവൃത്തിയായിരുന്നെന്ന്  ജനറൽ അബ്ദുല്ല ഖലീഫ അൽ മാരി പറഞ്ഞു. H. E. Lieutenant General Abdullah Khalifa Al Marri, Commander-in-Chief of #DubaiPolice, honoured Abbas Khan Bhatti Khan, a Pakistani national, for his contribution to regulating traffic flow at a Dubai intersection and ensuring traffic safety until the arrival of police patrols. pic.twitter.com/G7JoyEFnSl — Dubai Policeشرطة دبي (@DubaiPoliceHQ) November 17, 2022   Read on deshabhimani.com

Related News