"ഓർമ' യുടെ രണ്ടാം ഘട്ട വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു



ദുബായ്‌ > യുഎഇയിലെ പ്രമുഖ സംസ്‌കാരിക കൂട്ടായ്‌മ 'ഓർമ'യുടെ രണ്ടാം ഘട്ട വിമാനം 189 യാത്രക്കാരുമായി പറന്നുയർന്നു. ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തിൽ 500 ദിർഹമാണ് രണ്ടാം ഘട്ടത്തിലെ ടിക്കറ്റ് നിരക്ക്. വിമാനത്താവളത്തിൽ യാത്രക്കാർക്കാവശ്യമായ സഹായങ്ങൾ നൽകിക്കൊണ്ട് മുതിർന്ന അംഗങ്ങളായ അബ്ദുൽ റഹ്മാൻ, അബ്ദുൽ റഷീദ്, എന്നിവരുടെ നേതൃത്വത്തിൽ, ഓർമയുടെ സജീവ പ്രവർത്തകരും  ഉണ്ടായിരുന്നു. ആദ്യ ഘട്ടത്തിൽ തികച്ചും സൗജന്യമായാണ് 183 യാത്രക്കാരെ ഓർമ നാട്ടിലെത്തിച്ചത്. ആദ്യ വിമാനം പുറപ്പെട്ടതിനു പിന്നാലെ, രണ്ടാം ഘട്ടം പ്രഖ്യാപിച്ച 'ഓർമ' വന്ദേ ഭാരത് സർവീസുകളുടെ നിരക്കിലായിരിക്കും ടിക്കറ്റ് തുക നിശ്ചയിക്കുക എന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ നിരക്കായ 500 ദിർഹം നിശ്ചയിക്കാൻ കഴിഞ്ഞത് പ്രവാസികളുടെ ഭാഗത്തു നിന്നുള്ള മികച്ച സഹകരണം കൊണ്ടാണെന്ന് സാമൂഹ്യ പ്രവർത്തകരും ഇടതു സാംസ്‌കാരിക പ്രവർത്തകരുമായ രാജൻ മാഹി, എം പി മുരളി എന്നിവർ ചൂണ്ടിക്കാട്ടി. ഏത് സാഹചര്യത്തിലും 'ഓർമ' മലയാളി പ്രവാസികൾക്കൊപ്പമുണ്ടാകുമെന്ന്  'ഓർമ' രക്ഷാധികാരിയും ലോകകേരളസഭാംഗവുമായ എൻ കെ കുഞ്ഞുമുഹമ്മദ് വ്യക്തമാക്കി. Read on deshabhimani.com

Related News