കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു



റിയാദ് > റിയാദിൽ മരിച്ച കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കണ്ണൂർ വയനൂർ കോലയാട്, തമ്പുരു നിവാസിൽ സതീശന്റെ  (48) മൃതദേഹമാണ് നാട്ടിൽ എത്തിച്ചത്. റിയാദിൽ നിന്ന് 200 കിലോമീറ്ററോളം അകലെയുള്ള തദീഖിൽ വെച്ച്‌ ഹൃദയസ്‌തംഭനംമൂലമായിരുന്ന അന്ത്യം. 10 വർഷമായി തദീഖിൽ കെട്ടിട നിർമ്മാണ തൊഴിലാളിയാണ്‌.  റിയാദ് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം ആണ് മൃതദ്ദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്.  ഭാര്യയും രണ്ടു പെൺകുട്ടികളും നാട്ടിലുണ്ട് Read on deshabhimani.com

Related News