കല കുവൈറ്റ് അംഗം ശ്രീകുമാർ തങ്കപ്പൻ അന്തരിച്ചു



കുവൈറ്റ് സിറ്റി > കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ കല കുവൈറ്റ് നുഗ്ര ഹവല്ലി യൂണിറ്റ്  അംഗം ശ്രീകുമാർ തങ്കപ്പൻ (49 ) കുവൈറ്റിൽ അന്തരിച്ചു. തിരുവനന്തപുരം പൂവാർ സ്വദേശിയാണ്. ക്രിസ്റ്റൽകമ്പനി ജീവനക്കാരനാണ്. ഭാര്യ: സിന്ധു, മക്കൾ: പ്രണവ്, അദ്വൈത്, പ്രവഞ്ച്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ കല കുവൈറ്റിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു. Read on deshabhimani.com

Related News