ദയ്ദ ഈത്തപ്പഴമേള ജൂലൈ 24ന് അവസാനിക്കും



ഷാർജ> ഷാർജയിലെ ദയ്ദിൽ സംഘടിപ്പിച്ച ഈത്തപഴമേള നാളെ അവസാനിക്കും. 50 ഓളം ഈത്തപ്പഴ ഇനങ്ങളാണ് ഇത്തവണ പുതിയതായി ദൈദ് ഈത്തപ്പഴ മേളയിൽ എത്തിയത്. മൂന്ന് ഇഞ്ച് വലിപ്പവും ഒന്നര ഇഞ്ച് വ്യാസവും ഉള്ള ഹൈബ്രിഡ് ഈന്തപ്പഴങ്ങൾ ആണ് ഇത്തവണത്തെ മേളയിലെ ഹൈലൈറ്റ്.‌ കഴിഞ്ഞ 30 വർഷമായി ഈന്തപ്പന കൃഷിയിൽ ഗവേഷണം നടത്തുന്ന ഡോ. റാഷിദ് മസ്‌റൂഇ വികസിപ്പിച്ചതാണ് ഈ പുതിയ ഇനം ഈത്തപ്പഴം. വർണാഭമായ ചടങ്ങുകളോടെ തുടക്കം കുറിച്ച മേളയിൽ എസ്സി‌സി‌ഐ ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഒവൈസ്, ഷാർജയിലെ സബർബ് ആൻഡ് വില്ലേജ് അഫയേഴ്‌സ് വകുപ്പ് മേധാവി ഷെയ്ഖ് മാജിദ് ബിൻ സുൽത്താൻ ബിൻ സഖർ അൽ ഖാസിമി, എസ്‌സി‌സി‌ഐ ഡയറക്ടർ ജനറൽ മുഹമ്മദ് അഹമ്മദ് അമിൻ അൽ അവാദി എന്നിവർ സന്നിഹിതരായിരുന്നു.നാലുദിവസമാണ് മേള നടന്നത്. അറേബ്യൻ സംസ്കാരത്തിന്റേയും,  ജീവിതത്തിന്റേയും ഭാഗമായ ഈന്തപ്പഴത്തിന്റെ വിവിധ വകഭേദങ്ങൾ പ്രദർശിപ്പിക്കുന്ന ഒന്നാണ് ഈന്തപ്പഴം മേളകൾ. വിവിധയിനം ഈന്തപ്പഴങ്ങളെ പരിചയപ്പെടുത്തുന്നതിന് കർഷകർ ആവേശത്തോടെ പങ്കെടുക്കുന്ന ഇത്തരം മേളകൾ അറേബ്യൻ മണ്ണിലുടനീളം സംഘടിപ്പിക്കുന്നുണ്ട്. ചുട്ടുപൊള്ളുന്ന കാലാവസ്ഥയിൽ, സ്വയം ഉരുകി വെന്ത് മനുഷ്യർക്ക് പ്രിയപ്പെട്ട ഭക്ഷണമായി തീരുന്ന ഈന്തപ്പഴത്തിന്റെ കാലം കൂടിയാണ് ഇത്. നിരവധി സന്ദർശകരാണ് വിവിധയിനം ഈന്തപ്പഴങ്ങൾ കാണാനും മനസ്സിലാക്കാനും മേളയിൽ എത്തുന്നത്.   ദി അരോമ ഓഫ് ദി പാസ്ററ് - ദി ബ്ലോസ്സമിങ് പ്രസന്റ്  എന്നാണ് മേളയുടെ സ്ലോഗൻ. ഖലാസും ഖനിസിയും ആണ് മേളയിലെ  മികച്ച പഴങ്ങൾ.  ഈ പഴങ്ങൾക്ക് പുറമെയുള്ള കടകളിൽ വലിയ വിലയാണ്. എന്നാൽ  കുറഞ്ഞ വിലയ്ക്ക് ഉയർന്ന നിലവാരമുള്ള ഈന്തപ്പഴങ്ങൾ മേളയിൽ നിന്നും വാങ്ങാൻ കഴിയും. മേളയുടെ ഭാഗമായുള്ള  മത്സരത്തിൽ ധാരാളം ഈത്തപ്പഴ കർഷകരും ഫാം ഉടമകളും പങ്കെടുക്കുന്നുണ്ട്. മൊത്തം 10 ലക്ഷത്തോളം ദിർഹം ക്യാഷ് പ്രൈസുകൾ ആറു വിഭങ്ങളിലായി 145 വിജയികൾക്ക് നൽകും. റുതാബ് ബ്യൂട്ടി (ഏറ്റവും വലിയ ഈത്തപ്പഴ ശാഖ),  മികച്ച നാരങ്ങ, അത്തിമത്സരം, അൽഛ ഹീസീൽ ഈത്തപ്പഴ മത്സരം, ഏറ്റവും മനോഹരമായ ഈത്തപ്പഴം കൊട്ട (സ്ത്രീകൾക്ക് മാത്രം) എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ ഉള്ള മത്സരങ്ങളിലെ വിജയികൾക്ക് 1,000 ദിർഹം മുതൽ 25,000 ദിർഹം വരെയാണ് ക്യാഷ് പ്രൈസുകൾ . രാവിലെ 8 മുതൽ രാത്രി 10 വരെ ആണ് മേള. ഈന്തപ്പഴം കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളിൽ ഒന്നായ യുഎഇ ലോകത്തിലെ ഏറ്റവും മികച്ച ഈന്തപ്പഴം ഉൽപ്പാദിപ്പിക്കുന്ന 10 രാജ്യങ്ങളിൽ ഒന്നാണ്.  രാജ്യത്തിന്റെ അന്താരാഷ്ട്ര വ്യാപാരത്തിലെ ഇറക്കുമതി, കയറ്റുമതി പ്രവർത്തനങ്ങളുടെ 30 ശതമാനവും യുഎഇ യുടെ ഈന്തപ്പഴ വ്യവസായമാണ്. Read on deshabhimani.com

Related News