നവോദയ ദിനവും സ്‌കോളര്‍ഷിപ്പ്‌ വിതരണവും സംഘടിപ്പിക്കുന്നു



ദമ്മാം> നവോദയ ദിനവും സ്‌കോളര്‍ഷിപ്പ്‌ വിതരണവും സംഘടിപ്പിക്കുന്നു. ഈ വര്‍ഷത്തെ സ്കോളര്‍ഷിപ്പ്‌ വിതരണം സെപ്റ്റംബർ 23 വെള്ളിയാഴ്ച വൈകുന്നേരം 3.30 ന് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മുൻ സാംസ്ക്കാരിക മന്ത്രിയും സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗവുമായ സജീ ചെറിയാൻ പരിപാടി ഉദ്ഘാടനം ചെയ്യും. 10, 12 ക്ലാസുകളിൽ 90 ശതമാനത്തിൽ അധികം മാർക്ക് നേടിയ നവോദയ അംഗങ്ങളുടെ കുട്ടികൾക്കാണ് സംഘടന സ്കോളർഷിപ്പ് നല്കി ആദരിച്ചുവരുന്നത്. ഈ വർഷം 331 പേരാണ് സ്കോളർഷിപ്പിന് അർഹത നേടിയത്. ഇതിൽ പത്താം ക്ലാസിൽ നിന്ന് 184 പേരും പന്ത്രണ്ടാം ക്ലാസിൽ നിന്ന് 147 കുട്ടികളും ഉൾപ്പെടുന്നു. ഉന്നത വിജയം നേടുന്ന നവോദയ അംഗങ്ങളുടെ സൗദിയിലും നാട്ടിലും ഉള്ള കുട്ടികള്‍ക്ക് കഴിഞ്ഞ 2010 മുതൽ എല്ലാ വർഷവും സ്കോളര്‍ഷിപ്പ് നല്‍കി വരുന്നു. കൊറോണ മഹാമാരി ലോകം മുഴുവന് പ്രതിസന്ധിയിലാക്കിയ ഘട്ടത്തിലും നവോദയ മുടക്കമില്ലാതെ സ്കോളർഷിപ്പ് വിതരണം ചെയ്യുകയുണ്ടായി. 486 വിദ്യാർഥികളാണ്  കഴിഞ്ഞ വർഷം സ്കോളർഷിപ്പിനർഹരായത്‌. എല്ലാ വർഷവും നവോദയ ദിനത്തിലാണ്  സ്കോളർഷിപ്പ്‌ വിതരണം നടത്താറുള്ളത്‌. പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടികളെയും നവോദയ ഭാരവാഹികള്‍ അഭിനന്ദിച്ചു. സ്കോളർഷിപ്പ് അർഹരായ പല കുട്ടികളും നാട്ടിലെയും ഇവിടുത്തെയും സ്കൂളുകളിലെ ഒന്നാം സ്ഥാനക്കാരാണ്. കിഴക്കൻ പ്രവശ്യയിലെ വിവിധ സാമൂഹ്യ പ്രവർത്തകരും മാധ്യമ പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും. Read on deshabhimani.com

Related News