കോവിഡ് വ്യാപനത്തിൽ കുറവ്; സൗജന്യ പിസിആർ പരിശോധന കേന്ദ്രങ്ങളുടെ എണ്ണം കുറച്ചു



അബുദാബി> കോവിഡ് വ്യാപനം കുറഞ്ഞതിന്റെ അബുദാബിയിലെ സൗജന്യ പിസിആർ പരിശോധന കേന്ദ്രങ്ങളുടെ എണ്ണം കുറച്ചു. അബുദാബിയിലെ വിവിധ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിന് പിസിആർ  നെഗറ്റീവ് ഫലം നിർബന്ധമായിരുന്നു. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതും , ഗ്രീൻ പാസ് കാലാവധി 14 ദിവസം ആയിരുന്നത് 30 ദിവസമാക്കി വർദ്ധിപ്പിച്ചതും പരിശോധനയ്ക്ക് എത്തുന്നവരുടെ എണ്ണം കുറയുന്നതിന് കാരണമായി.  മുൻപ് 60,000 പേർ എത്തിയിരുന്ന സ്ഥലത്ത് ഇപ്പോൾ 15, 000ത്തിനോം 20,000ത്തിനും ഇടയ്ക്ക് ആളുകളാണ് എത്തുന്നത്. മുസഫ എൽ എൽ എച്ച് ആശുപത്രിക്ക് സമീപമുള്ള എം-1ലേയും, ഐക്കാട് സിറ്റി എം 43-ലേയും പരിശോധന കേന്ദ്രങ്ങളാണ് നിർത്തലാക്കിയത്. ഷോപ്പിംഗ് മാൾ, വിനോദ കേന്ദ്രങ്ങൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലെ പ്രവേശനത്തിന് ഏർപ്പെടുത്തിയിരുന്ന നിർബന്ധിത തെർമൽ സ്കാനിംഗ് സംവിധാനവും നിർത്തലാക്കിയിട്ടുണ്ട്. എങ്കിലും ഇവിടങ്ങളിലേക്കുള്ള പ്രവേശനത്തിന്  ഗ്രീൻപാസ് ഇപ്പോഴും നിർബന്ധമാണ്.   Read on deshabhimani.com

Related News