കോവിഡ്: യുഎഇയില്‍ ഇതുവരെ മരിച്ചത് 75 മലയാളികള്‍, കേസുകള്‍ 27,892



അബുദബി > കൊറോണവൈറസ് ബാധിച്ച് വെള്ളിയാഴ്ച യുഎഇയില്‍ നാലു പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരണം 241 ആയി. 994 പേര്‍ക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകള്‍ 27,892 ആയി. ഇതില്‍ 13,798 പേര്‍ക്ക് രോഗം ഭേദമായി. ബുധനാഴ്ച  1,043 പേര്‍ക്കാണ് രോഗമുക്തി. 13,853 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നതെന്ന് ആരോഗ്യ, പ്രതിരോധ മന്ത്രാലയം അറിയിച്ചു. 75 മലയാളികളാണ്‌ മരിച്ചത്‌. ദുബായില്‍ ചൊവ്വാഴ്ച കുഴഞ്ഞു വീണു മരിച്ച കോഴിക്കോട് പാവങ്ങാട് ഷെറിന്‍ കോട്ടേജില്‍ അനസ് പത്തുകാലന് (60) കോവിഡ് സ്ഥിരീകരിച്ചു. മരണാനന്തരം നടത്തിയ പരിശോധനയില്‍ വൈറസ് ബാധ് സ്ഥിരീകരിച്ചത്. സെക്യൂരിറ്റി ജീവനക്കാരനായിരുന്ന അനസ് പ്രമുഖ ഷോപ്പിങ് മാളിലെ സുരക്ഷാ ചുമതലയിലായിരുന്നു. മാള്‍ അടച്ചതിനാല്‍ ജബല്‍അലിയിലെ ലേബര്‍ക്യാമ്പില്‍ കഴിയവെയാണ് മരണം. കബറടക്കം പിന്നീട് നടക്കും. ഭാര്യ: മൈമൂന, മക്കള്‍: ഷെറിന്‍, സലാഹ്, സുഹൈല്‍. മരുമകന്‍: മുഹമ്മദ് സുധീര്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകരെ ഐസോലേഷനിലക്ക് മാറ്റിയതായി സ്ഥാപനം അറിയിച്ചു. യുഎഇയില്‍ ഇതുവരെ 75 മലയാളികളാണ് കോവിഡ് ബാധിച്ച് മരിച്ചത്. വ്യാഴം, വെള്ളി ദിവസങ്ങളിലായി ഒമ്പതു മലയാളികളാണ് യുഎഇയില്‍. കോവിഡിന് കീഴടങ്ങിയത്.   Read on deshabhimani.com

Related News