കുവൈറ്റില്‍ കോവിഡ് ബാധിച്ച് കൂത്തുപറമ്പ് സ്വദേശി മരിച്ചു



കുവൈറ്റ് സിറ്റി > കുവൈറ്റില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. കണ്ണൂർ കൂത്തുപറമ്പ് കൊളവല്ലൂര്‍ സ്വദേശി മുണ്ടിയന്റവിട മഹമൂദ് (53) ആണ് മരിച്ചത്. രോഗബാധയെ തുടർന്ന് ജാബിര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പത്ത് വര്‍ഷമായി കുവൈറ്റിലെ അബുഹലീഫ സാസില്‍ ജീവനക്കാരനായിരുന്നു. ഭാര്യ: നഫീസ. അസ്‌മ, സുഹൈല്‍, സുഹാന, സല്‍മാന്‍ എന്നിവര്‍ മക്കളാണ്. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം കുവൈറ്റിൽ സംസ്‌കരിച്ചു. Read on deshabhimani.com

Related News