കുവൈറ്റിൽ കോവിഡ്‌ ബാധിച്ച്‌ കോഴിക്കോട്‌ സ്വദേശി മരിച്ചു



കുവൈറ്റ് സിറ്റി > കോവിഡ് രോഗബാധയെ തുടര്‍ന്ന്‌ ചികിത്സയിലിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി സുനിൽ കുമാർ വാഴേപറമ്പിൽ (38) ആണ് മരിച്ചത്. ജാബിർ ഹോസ്‌പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം. ഗ്ലോബൽ ഇന്റർനാഷണൽ കമ്പനിയിലെ ജോലിക്കാരനായിരുന്നു . ഭാര്യ ഗോപിക. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം കുവൈത്തിൽ സംസ്‌കരിക്കും. Read on deshabhimani.com

Related News