കോവിഡ് : ഗള്‍ഫില്‍ രോഗികള്‍ അരലക്ഷംകടന്നു; 292 മരണം



മനാമ ആറ്‌ ഗൾഫ് രാജ്യങ്ങളിലുമായി കോവിഡ് മരണം 292 ആയി. രോ​ഗികള്‍ അരലക്ഷം കടനനു; 51,759. സൗദിയിൽ രോ​ഗികള്‍ 20,077; 152 പേർ മരിച്ചു. യുഎഇയിൽ 89, കുവൈത്ത് 23, ഖത്തർ 10, ഒമാൻ 10, ബഹ്‌റൈൻ 8 എന്നിങ്ങനെയാണ് മരണം. ചൊവ്വാഴ്ച സൗദിയിൽ എട്ടുപേരും യുഎഇയിൽ ഏഴുപേരും കുവൈത്തിൽ ഒരു ഇന്ത്യക്കാരനും മരിച്ചു. സൗദിയിൽ അഞ്ച് മലയാളികൾ ഉൾപ്പെടെ 17 ഇന്ത്യക്കാരാണ്‌ ഇതുവരെ മരിചത്‌. യുഎഇയിൽ ഞായറാഴ്ച മലയാളിയടക്കം ഏഴുപേർകൂടി മരിച്ചു. ഖത്തറിൽ കോവിഡ് രോഗികൾ 11,921 ആയി. കുവൈത്തിൽ 64 ഇന്ത്യക്കാരടക്കം 152 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ വൈറസ് ബാധിതർ 3440 ആയി. രോ​ഗികളായ 1682 ഇന്ത്യക്കാരുണ്ട്. അതേസമയം നിയന്ത്രണങ്ങളിൽ ഗൾഫ് രാജ്യങ്ങൾ ചില ഇളവുകൾ നൽകിത്തുടങ്ങി. ദുബായിലെ നായിഫ്, അൽറാസ് മേഖലകളിൽ ഏർപ്പെടുത്തിയ 28 ദിവസത്തെ ലോക്‌ഡൗൺ പിൻവലിച്ചൂ. Read on deshabhimani.com

Related News