ഗള്‍ഫ് എയര്‍ വിമാനത്തില്‍ ഭക്ഷ്യ സാധനങ്ങള്‍ എത്തിച്ച് ലുലു



മനാമ>ഗള്‍ഫ് എയര്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ ഇന്ത്യയില്‍ നിന്ന് ഭക്ഷ്യ സാധനങ്ങള്‍ എത്തിച്ച് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്  കൊറോണവൈറസ് പാശ്ചാത്തലത്തില്‍ ബഹ്‌റൈനില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താനുള്ള ശ്രമങ്ങള്‍ക്ക് പിന്‍തുണയുമായായിരുന്നു നടപടി.   പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടെയുള് ഭക്ഷ്യ വിഭവങ്ങളാണ് എത്തിച്ചത്. ബഹ്‌റൈനില്‍ ആദ്യമായാണ് ഒരു ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പ ദേശീയ വിമാന കമ്പനിയായ ഗള്‍ഫ് എയര്‍ വിമാനം ചാര്‍ട്ടര്‍ ചെയ്ത് സാധനങ്ങള്‍ എത്തിക്കുന്നത്.   രാജ്യത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുമെന്ന കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ഉറപ്പു നല്‍കിയിരുന്നു.  രാജ്യത്തോടുള്ള തങ്ങളുടെ പ്രതിബദ്ധതയും ഉത്തരവാദിത്വവുമാണ് ഇതിന് പ്രേരിപ്പിച്ചതെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടര്‍ ജുസെര്‍ രൂപവാല പറഞ്ഞു. ആവശ്യമെങ്കില്‍ ഇനിയും ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുമെന്നും മാനേജ്മന്റെ്  അറിയിച്ചു.   Read on deshabhimani.com

Related News