സൗദി - ആഫ്രിക്ക, അറബ് - ആഫ്രിക്ക ഉച്ചകോടികള്‍ മാറ്റിവെച്ചു



റിയാദ്> കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്ച  മുതല്‍ രണ്ടാഴ്ചത്തേക്ക് എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും നിര്‍ത്തലാക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാട്ടില്‍ നിന്ന് സൗദിയില്‍ എത്തേണ്ടവര്‍ക്കും സൗദിയില്‍ നിന്ന് നാട്ടിലേക്ക് പോകേണ്ടവര്‍ക്കുമായി അനുവദിച്ച 72 മണിക്കൂര്‍ സമയം ശനിയാഴ്ച അവസാനിച്ചു. വിദേശത്തുനിന്ന് സൗദിയില്‍ എത്തിയവര്‍ ശനിയാഴ്ച മുതല്‍ 14 ദിവസത്തേക്ക് പുറത്തിറങ്ങാതെ മുറിയില്‍ തന്നെ കഴിയണമെന്ന് സൗദി ആരോഗ്യമാന്താലയം കര്‍ശന നിര്‍ദ്ദേശം നല്‍കി. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നിര്‍ദ്ദേശം. വിദേശത്തുനിന്ന് എത്തുന്ന സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും നിര്‍ദ്ദേശം ബാധകമാണ്. സൗദിയില്‍ പ്രവേശിച്ച് 14 ദിവസത്തേക്കാണ് ആരോഗ്യമന്ത്രാലയത്തിന്റെ പൊതു ഇടങ്ങളില്‍നിന്നും മാറി നില്‍ക്കുന്നതിനുള്ള നിര്‍ദ്ദേശം. ഇവര്‍ക്ക് ജോലിക്ക് ഇളവ് ലഭിക്കുന്നതിനായി ആരോഗ്യമന്ത്രാലയം മെഡിക്കല്‍ സര്‍ട്ടിഫിക്കററ് നല്‍കുന്നതാണ്. എല്ലാ സ്‌പോര്‍ട്ട്‌സ് മല്‍സരങ്ങളും മാറ്റിവെക്കാന്‍ കായിക മന്ത്രാലയം തീരുമാനിച്ചു.  സൗദി - ആഫ്രിക്ക, അറബ് - ആഫ്രിക്ക ഉച്ചകോടികള്‍ മാറ്റിവെച്ചു. പുതിയ തീയതി തീരുമാനിച്ചിട്ടില്ല. രോഗം ബാധിച്ചവരുടെ ആകെ എണ്ണം 86 ആയി.   Read on deshabhimani.com

Related News