ഭക്ഷ്യവസ്തുക്കളുടെ കരുതൽശേഖരം: യു എ ഇ യിൽ പുതിയ ഭക്ഷ്യനിയമം



 ദുബായ് > കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ അടിയന്തര സാഹചര്യം തരണം ചെയ്യുന്നതിനും, ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനും പുതുക്കിയ ഭക്ഷ്യ നിയമത്തിൽ യുഎഇ പ്രസിഡൻറ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ  ബിൻ സായിദ് അൽ നഹ്യാൻ ഒപ്പുവെച്ചു.   ഇതനുസരിച്ച് രാജ്യത്തെ മൊത്തം ഭക്ഷണ സാമഗ്രികളുടെ ലഭ്യത, അവയുടെ ഉപഭോഗം, ഭക്ഷ്യവസ്തുക്കൾ ഇവിടേക്ക് കയറ്റി അയക്കുന്ന രാജ്യങ്ങളിൽ നിന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ അവയുടെ ലഭ്യത, എന്നീ കാര്യങ്ങൾ വിശദമായി വിലയിരുത്തുകയും, അതനുസരിച്ച് ഭക്ഷ്യ ദൗർലഭ്യം പരിഹരിക്കാനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്യും.   നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റിയുടെ മേൽനോട്ടത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ കൈക്കൊള്ളുന്നതിനാണ് മന്ത്രാലയം ആലോചിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളും നിയമങ്ങളും ലംഘിക്കുന്നവർക്ക് കനത്ത പിഴയാണ് നൽകുക.   ദുരന്ത സാഹചര്യത്തിൽ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കാതിരിക്കുന്നവർക്ക് ജയിൽ ശിക്ഷക്ക് പുറമേ ഒരു മില്യൻ മുതൽ അഞ്ച് മില്യൻ യുഎഇ ദിർഹം വരെ പിഴ കൊടുക്കേണ്ടതായും വരും.       Read on deshabhimani.com

Related News