യുഎ ഖാദറിന്റെ നിര്യാണത്തില്‍ പ്രതിഭ അനുശോചിച്ചു



  മനാമ: തൃക്കോട്ടൂര്‍ പെരുമ മലയാളി വായനക്കാരുടെയും വിവര്‍ത്തനത്തിലുടെ മറ്റു ഭാഷക്കാരുടെയും അകം നിറപ്പിച്ച എഴുത്തിന്റെ കുലപതി യുഎ ഖാദറിന്റെ നിര്യാണത്തില്‍ ബഹ്‌റൈന്‍ പ്രതിഭ അഗാധമായ ദുഃഖം രേഖപ്പെടുത്തി.   കേന്ദ്ര കേരള സാഹിത്യ അവാര്‍ഡുകള്‍ നേടിയ യുഎ ഖാദര്‍  പുരോഗമനകലാസാഹിത്യസംഘം മുന്‍ സംസ്ഥാന പ്രസിഡന്റും കേരളസാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി എന്നിവയില്‍ അംഗവും സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം വൈസ് പ്രസിഡന്റുമായിരുന്നു.    മലയാളിയുടെ വായന മരിക്കും വരെ ഈ വിശ്രുത എഴുത്തുകാരന്‍ ഓരോ മലയാളിയുടെയും മനസ്സില്‍ നിലനില്‍ക്കും. സാഹിത്യ സാംസ്‌ക്കാരിക ലോകത്തിലെ രാക്ഷസീയ കടന്നുകയറ്റങ്ങള്‍ക്കെതിരെ ഉറച്ച് നിന്ന പ്രതിരോധ ശബ്ദത്തിന്റെ  നഷ്ടത്തില്‍ ദുഃഖാര്‍ത്തരായ കുടുംബത്തിന്റെ ഒപ്പം ഓരോ പ്രതിഭ പ്രവര്‍ത്തകനും നില്‍ക്കുന്നതായി  പ്രസിഡന്റ്  കെഎം സതീശും, ജനറല്‍ സെക്രട്ടറി ലിവിന്‍ കുമാറും അനുശോചന സന്ദേശത്തില്‍ അറിയിച്ചു.   Read on deshabhimani.com

Related News