കോടിയേരിയുടെ വിയോഗം നികത്താനാകത്ത നഷ്ടം: ബഹ്‌റൈന്‍ പ്രതിഭ



മനാമ > സിപിഐഎം പോളിറ്റ് ബ്യുറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ സ. കോടിയേരി ബാലകൃഷ്ണന്റെ അകാല വിയോഗം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കും കേരള രാഷ്ട്രീയത്തിനും അപരിഹാര്യമായ നഷ്ടമാണെന്ന്് ബഹ്‌റൈന്‍ പ്രതിഭ അനുശോന സന്ദേശത്തില്‍ പറഞ്ഞു.    നാടിന്റെ വികസനത്തിന് വേണ്ടി മതേതര സംരക്ഷണത്തിന് വേണ്ടി രോഗിയാണെന്നറിഞ്ഞിട്ടും വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച അത്യുജ്ജ്വല മാതൃകയാണ് സഖാവ് ഈ മണ്ണില്‍ അവശേഷിപ്പിച്ചു പോകുന്നത്. പാര്‍ട്ടി എല്‍പ്പിച്ച എല്ലാ ഉത്തരവാദിത്വങ്ങളും ഏറ്റവും നല്ലരീതിയില്‍ കരുതലോടെയും ജനകീയതയോടെയും നടപ്പാക്കാന്‍ കഴിഞ്ഞു എന്നതും സഖാവിന്റെ വേറിട്ട വിശേഷണത്തിന് ഉദാഹരണമാണ്. ആ വിയോഗത്തില്‍ ബഹ്‌റൈന്‍ പ്രതിഭ പ്രവര്‍ത്തകര്‍ ഒന്നടങ്കം അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി  പ്രതിഭ മുഖ്യ രക്ഷാധികാരി ഇന്‍ ചാര്‍ജ്ജ് ഷെറീഫ് കോഴിക്കോട്, പ്രതിഭ ജനറല്‍ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡണ്ട് അഡ്വ. ജോയ് വെട്ടിയാടന്‍ എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു.    ഞായറാഴ്ച്ച വൈകിട്ട് ഏഴരക്ക് പ്രതിഭ കേന്ദ്ര ഓഫീസില്‍ ബഹ്‌റിനിലെ വിവിധ സാംസ്‌കാരികകക്ഷി  നേതാക്കള്‍  പങ്കെടുക്കുന്ന അനുശോചന യോഗം നടക്കും. ജീവിതത്തിന്റെ വിവിധ തുറയിലുള്ള ആളുകള്‍ക്ക് ദു:ഖം രേഖപെടുത്താന്‍ പ്രതിഭ ഓഫീസില്‍ അനുശോചന പുസ്തകം  വൈകിട്ട് ആറു മുതല്‍ ലഭ്യമായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.             Read on deshabhimani.com

Related News