ഇക്കോസ് കടുംബ സംഗമം പ്രൊഫ.ശരത് ചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു



ദുബായ് > യുഎയിൽ ഉള്ള കൊച്ചിൻ കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ ആയ ഇക്കോസ് (ECCOS Emirates Cochin College Old Students)ന്റെ  കടുംബ സംഗമം ECCOStalgia-2022 ദുബായിലെ അൽനാദയിലെ ലാവെൻഡർ ഹോട്ടലിൽ വച്ചു 26-11-2022 നടന്നു. UAE ചാപ്റ്റർ കൺവീനർ എൻ എം  സുധീർ അധ്യക്ഷനായി.  കോളേജിലെ പൂർവ്വ വിദ്യാർഥിയും റിട്ടയേറ്റഡ് വൈസ് പ്രിൻസിപ്പളും ഫിസിക്സ്‌ വിഭാഗം മേധാവിയും ആയിരുന്ന പ്രൊഫ.ശരത് ചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. പ്രൈഡ് ഓഫ് ഇക്കോസ് ആയി ഹെൽമാൻ ലോജിസ്റ്റിക്സിലെ മാധവ് കുറുപ്പിനെയും, ബിസിനസ്‌ ലീഡർ ആയി രഞ്ജിത്ത് നാരായണനെയും, എന്റർപ്രൈസിങ് ഇന്റർപ്രീനർ  ആയി പ്രിൻസൺ ജോർജിനെയും, ഗോൾഡൻ കപ്പിൾ ആയി രാജേഷ് രേണുക ദമ്പതികളെയും തിരഞ്ഞെടുത്തു, രാജേന്ദ്ര മേനോൻ,  രാജേഷ് മാധവ് എന്നിവർ സംസാരിച്ചു.  പിന്നണി ഗായകൻ പ്രകാശ് ബാബുവിന്റെയും അഷിതയുടെയും ഗാനമേളയും കുടുംബാഗംളുടെയും കുട്ടികളുടെയും കലാപരിപാടികൾ അരങ്ങേറിയ ചടങ്ങിൽ  കൺവീനർ അസിജ ആശംസയും പ്രോഗ്രാം കോർഡിനേറ്റർ രജീഷ് നന്ദിയുംപറഞ്ഞു.   Read on deshabhimani.com

Related News