കഥപറഞ്ഞും ചിന്തിപ്പിച്ചും അറബി എഴുത്തുകാരി മൈസ അൽ ജബ്ബാൻ



ഷാർജ> മുത്തശ്ശിമാരും അമ്മമാരും ഉറങ്ങാൻ പോകുമ്പോഴോ മറ്റോ കുട്ടികളോട് കഥകൾ പറഞ്ഞിരുന്ന കഥപറച്ചിലിന്റെ പഴയ നാളുകളെ വീണ്ടെടുക്കുകയാണ് ഷാർജ എക്സ്പോയിൽ നടക്കുന്ന കുട്ടികളുടെ വായനോത്സവം. കഥകളാണ് കുട്ടികളെ സർഗാത്മകതയുടെ ലോകത്തിലേക്കെത്തിക്കുന്നത്. സർഗ്ഗാത്മകത സൃഷ്ടിക്കുക എന്ന പ്രമേയം മുൻനിർത്തി ഇത്തവണ കുട്ടികൾക്കായി ഒരുക്കിയിരിക്കുന്ന ഷാർജ വായനോത്സവത്തിൽ വായനയുടെ ലോകത്തിലേക്ക് കുട്ടികളെ കൊണ്ടുപോകുന്നതിനുള്ള ആകർഷകമായ പരിപാടികളിലൊന്നാണ് കുട്ടികൾക്കായുള്ള കഥ പറയൽ സെഷൻ. കഥകളിലൂടെ സഞ്ചരിച്ച്  ഭാവനയുടെ മാന്ത്രിക ലോകത്തിലേക്ക് കുട്ടികളെ കൊണ്ടുപോകുന്നതിൽ അസാധാരണ വൈഭവമാണ് അറബി എഴുത്തുകാരി മൈസ അൽ ജബ്ബാനുള്ളത്. ജീവിത മൂല്യങ്ങളടങ്ങിയ കഥകൾ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു കൊണ്ട് വായനോത്സവത്തിൽ ശ്രദ്ധേയമായ പങ്കാണ് മൈസ അൽ ജബ്ബാൻ നടത്തുന്നത്. ആറും അതിനുമുകളിലും പ്രായമുള്ള കുട്ടികൾക്കായി സ്നേഹം, സൗഹൃദം, അത്യാഗ്രഹം കൊണ്ടുണ്ടാകുന്ന ആപത്ത്, ജീവിതത്തിന്റെ മറ്റ് വശങ്ങളെക്കുറിച്ചുള്ള ധാർമ്മിക പാഠങ്ങൾ എന്നിവ ലക്ഷ്യമിട്ട് ഒരുക്കിയിരിക്കുന്ന കഥപറയൽ സെഷനിൽ ഏറെ ആവേശത്തോടും, സന്തോഷത്തോടെയുമാണ് കുട്ടികൾ പങ്കെടുക്കുന്നത്.  ഓരോ കഥയ്ക്കും ഒരു ധാർമ്മികതയുണ്ട്, മാത്രവുമല്ല കഥകൾക്ക് രോഗശാന്തിയുടെ ശക്തിയുണ്ടെന്നും അൽ ജബ്ബാൻ ഉറപ്പുനൽകുന്നു   ഷാർജ  ഭരണാധികാരിയുടെ രക്ഷാകർതൃത്വത്തിൽ ഷാർജ ബുക്ക് അതോറിറ്റിയാണ് എല്ലാ വർഷവും കുട്ടികൾക്കായുള്ള വായനോത്സവം സംഘടിപ്പിക്കുന്നത്. Read on deshabhimani.com

Related News