റിയാദില്‍ വാഹനാപകടം; രണ്ടു മലയാളികള്‍ മരിച്ചു



മനാമ> റിയാദിനടുത്ത് അല്‍ ഖാസിറയില്‍ കാര്‍ മറിഞ്ഞ് മൂന്നു വയസുകാരിയടക്കം രണ്ടുപേര്‍ മരിച്ചു. രണ്ടു പേരും മലപ്പുറം സ്വദേശികളാണ്. കൊടക്കാട് ആലിന്‍ചുവട് പുഴക്കലകത്ത് മുഹമ്മദ് റാഫിയുടെ ഭാര്യ മുഹ്‌സിനത്ത് (32), ഉള്ളണം നോര്‍ത്ത് മുണ്ടിയന്‍കാവ് ചൊറാച്ചന്‍ വീട്ടില്‍ ഇസ്‌ഖിന്റെയും ഫാത്തിമ റൂബിയുടെയും മകള്‍ ഫാത്തിമ സൈശ(3) എന്നിവരാണ് മരിച്ചത്. ജിദ്ദയില്‍ നിന്ന് റിയാദിലേക്ക് വരികയായിരുന്നു മലയാളി കുടുംബം. ജിദ്ദയില്‍  താമസിക്കുന്ന ഇവര്‍ പെരുന്നാള്‍ അവധി പ്രമാണിച്ച് ഞായറാഴ്ച വൈകിട്ട് റിയാദിലേക്ക് പുറപ്പെട്ടതായിരുന്നു. അപകടത്തില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ റോഡില്‍ മറി‍ഞ്ഞു. റിയാദില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന അല്‍ ഖാസിറ. മൃതദേഹങ്ങള്‍ അല്‍ ഖാസിറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. Read on deshabhimani.com

Related News