ബ്രിസ്‌ബേൻ സെന്റ് തോമസ് യാക്കോബായ ഇടവകയ്ക്ക് പുതിയ വികാരി



ബ്രിസ്‌ബൻ> സെന്റ് തോമസ് യാക്കോബായാ സുറിയാനി പള്ളിയുടെ പുതിയ വികാരിയായി ഫാ.എൽദോസ് സ്‌കറിയ കുമ്മക്കോട്ട് ചുമതല ഏറ്റെടുത്തു. ഓസ്‌ട്രേലിയൻ അതിഭദ്രാസനത്തിന്റെ ഗീവർഗീസ് മാർ അത്താനാസിയോസ് മെത്രാപോലിത്തയുടെ കല്പന പ്രകാരമാണ് നിയമനം. ഫാ.എൽദോസ് സ്‌കറിയ ഹൈറേഞ്ച് മേഖലയിൽ കമ്പിളിക്കണ്ടം സ്വദേശിയാണ് . കോതമംഗലം മാർത്തോമൻ പള്ളി, കാരക്കുന്നം പള്ളി എന്നിവയുൾപ്പെടെ നിരവധി പള്ളികളുടെ  വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് . 2022 ജൂലൈ 16 മുതൽ രണ്ടു വർഷത്തേക്കാണ് പുതിയ വികാരിയുടെ നിയമനം . നിലവിലെ വികാരി ലിലു വർഗീസ് പുലിക്കുന്നേൽ നാട്ടിലേക്ക് തിരികെ പോകുന്ന ഒഴിവിലേക്കാണ് നിയമനം. 5 വർഷത്തിലേറെയായി ഇടവകയുടെ ചുമതലയിലായിരുന്നു.  സുറിയാനി സഭയുടെ  ക്വീൻസ്ലാൻഡ് സംസ്ഥാനത്തിലെ പ്രഥമ ഇടവകയുടെ സ്വന്തമായ ദൈവാലയം എന്ന ചിരകാല  അഭിലാഷം പൂർത്തിയാക്കിയാണ് ഫാദർ ലിലു വർഗീസ് പടിയിറങ്ങുന്നത് .70 കുടുംബങ്ങൾ മാത്രമായിരുന്ന ഇടവകയെ 125 ഇൽ പരം കുടുംബങ്ങൾ ഉള്ള ഒരു വലിയ ഇടവകയായി വളർത്തിയെടുത്ത അദ്ദേഹത്തിന് ആഗസ്റ്റ് 7ന് യാത്രയപ്പ് നൽകുമെന്നും സെക്രട്ടറി എൽദോസ് തേലപ്പിള്ളിൽ ,  ട്രസ്റ്റീ എൽദോസ് സാജു എന്നിവർ അറിയിച്ചു Read on deshabhimani.com

Related News