ബ്ലഡ് ഡോണേഴ്സ് കേരള-കുവൈറ്റ് ചാപ്റ്റർ ജനറല്‍ ബോഡി മീറ്റിങ്‌



കുവൈറ്റ് > രക്തദാനരംഗത്തെ നവമാധ്യമ കൂട്ടായ്മയായ ബ്ലഡ് ഡോണേഴ്സ് കേരള കുവൈറ്റ് ചാപ്റ്റർ ജനറല്‍ ബോഡി മീറ്റിങ്‌ സംഘടിപ്പിച്ചു. മുൻ പ്രസിഡന്റ് രഘുബാലിന്റെ  അധ്യക്ഷനായി. ജോയിന്റ്‌  സെക്രട്ടറി മുനീർ പി സി 2020-21 വർഷത്തെ പ്രവർത്തന റിപ്പോര്‍ട്ടും, ബിജി മുരളി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. സംഘടനയുടെ പുതുക്കിയ ബൈലോ യോഗത്തിൽ അവതരിപ്പിച്ചു. പുതുക്കിയ ബൈലോ പ്രകാരമുള്ള ഭാരവാഹികളുടെ പട്ടിക യോഗത്തിൽ അവതരിപ്പിച്ച്‌ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ബിഡികെ കുവൈറ്റ് ചാപ്റ്ററിന്റെ ജനറൽ കൺവീനറായി രാജൻ തോട്ടത്തിലിനേയും ജോയിന്റ് കൺവീനറായി ജയൻ സദാശിവനെയും തിരഞ്ഞെടുത്തു. അഡ്മിനിസ്ട്രേഷൻ, മീഡിയ, ഫിനാൻസ്, വിഷ്വൽസ്‌, ഇവെന്റ്സ്, എമർജൻസി റസ്പോൺസ്‌, ട്രാൻസ്‌പോർട്ട്‌, ഏഞ്ചൽസ് ( വനിതാ വിങ്), കണ്ടെന്റ് ക്രിയേറ്റർ എന്നീ വിഭാഗങ്ങളിൽ കോഓർഡിനേറ്റർമാരെയും അംഗങ്ങളെയും പതിമൂന്നംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയേയും യോഗം തിരഞ്ഞെടുത്തു. യോഗത്തിന്‌ ബിജി മുരളി സ്വാഗതവും ലിനി ജോയി നന്ദിയും പറഞ്ഞു. കുവൈത്തിൽ രക്തദാനക്യാമ്പുകളും, ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുവാൻ താല്പര്യമുള്ള സംഘടനകളും സ്ഥാപനങ്ങളും, സന്നദ്ധ രക്തദാന പ്രവർത്തനങ്ങളിൽ സേവനം നൽകാൻ താത്പര്യമുള്ളവരും കൂടാതെ രക്തം ആവശ്യമായി വരുന്ന അടിയന്തിര സാഹചര്യങ്ങളിലും 69997588 / 99811972 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. Read on deshabhimani.com

Related News