കെകെബി, കെസിവൈഎല്‍, ബിഡികെ സംയുക്ത റമദാന്‍ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.



കുവൈത്ത് സിറ്റി > കെകെബി സ്‌പോര്‍ട്‌സ് ക്ലബ്ബും, കുവൈറ്റ് ക്‌നാനായ യൂത്ത് ലീഗും സംയുക്തമായി, ബ്ലഡ് ഡോണേഴ്‌സ് കേരള, കുവൈത്ത് ചാപ്റ്ററിന്റെ സഹകരണത്തോടെ റമദാന്‍ സ്‌പെഷ്യല്‍ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. റമദാന്‍ വ്രതാനുഷ്ഠാനക്കാലത്ത് ഉണ്ടാകുവാന്‍ സാധ്യതയുള്ള രക്തക്ഷാമം നേരിടുന്നതിനായി, സെന്‍ട്രല്‍ ബ്ലഡ് ബാങ്കിന്റെ പ്രത്യേക അഭ്യര്‍ത്ഥനപ്രകാരമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. അദാന്‍ ബ്ലഡ് ബാങ്കില്‍ വച്ച് സംഘടിപ്പിച്ച ക്യാമ്പില്‍ 174 രക്തദാതാക്കള്‍ പങ്കെടുക്കുകയും, 155 പേര്‍ വിജയകരമായി രക്തം ദാനം ചെയ്യുകയും ചെയ്തു. ക്യാമ്പിന്റെ ഉദ്ഘാടനം നോര്‍ക്ക ഡയറക്ടര്‍ബോര്‍ഡ് അംഗം എന്‍ അജിത് കുമാര്‍ നിര്‍വ്വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ മെജിത് കുറുപ്പന്തറ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍, സാമൂഹ്യപ്രവര്‍ത്തകനായ ബാബുജി ബത്തേരി, ബിഡികെ രക്ഷാധികാരി മനോജ് മാവേലിക്കര, കെ കെ സി എ പ്രസിഡണ്ട് ജോബി ചാമകണ്ടയില്‍, കെകെബി പ്രസിഡണ്ട് ജിസ്‌മോന്‍, കെസിവൈല്‍ പ്രസിഡണ്ട് റ്റോണി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചതിനുള്ള മെമന്റോകള്‍ ബിഡികെ കുവൈറ്റ് അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ രാജന്‍ തോട്ടത്തില്‍  കെ. കെ. ബി., കെ. സി. വൈ. എല്‍ ഭാരവാഹികള്‍ക്ക് കൈമാറി. രഘുബാല്‍ ബിഡികെ സ്വാഗതവും, കെ കെ ബി ജനറല്‍ സെക്രട്ടറി ബിനിഷ് നന്ദിയും പറഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കര്‍ശ്ശനനിയന്ത്രണങ്ങള്‍ക്ക് വിധേയമായാണ് ക്യാമ്പ് നടന്നത്. ഉച്ചക്ക് ഒരുമണിക്ക് അവസാനിക്കേണ്ടിയിരുന്ന ക്യാമ്പ് രക്തദാതാക്കളുടെ ബാഹുല്യം മൂലം മൂന്ന് മണിവരെ നീണ്ടുപോയി. ക്യാമ്പ് ജോയിന്റ് കണ്‍വീനര്‍മാരായ തോമസ് അരീക്കര, ലിജോ മറ്റക്കര എന്നിവരും ബിഡികെ പ്രവര്‍ത്തകരായ ജയന്‍, അജിത്, ജിതിന്‍ ജോസ്, നിമിഷ്, ജോളി എന്നിവരും ക്യാമ്പിന് നേതൃത്വം നല്‍കി. സെന്‍ട്രല്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാനക്യാമ്പുകള്‍, ബോധവല്‍ക്കരണ ക്ലാസ്സുകള്‍ തുടങ്ങിയ രക്തദാനപ്രചരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ താത്പര്യമുള്ളവരും, അടിയന്തിര ഘട്ടത്തില്‍ രക്തദാതാക്കളുടെ സൗജന്യസേവനം ആവശ്യമുള്ളവരും ബിഡികെ കുവൈത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരുകളായ 6999 7588 / 5151 0076 എന്നിവയിലൊന്നില്‍ ബന്ധപ്പെടാവുന്നതാണ്.   Read on deshabhimani.com

Related News