രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു



കുവൈറ്റ്‌ > ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റും ബ്ലഡ്‌ ഡോണേഷൻ കേരള കുവൈറ്റ് ചാപ്റ്ററും സംയുക്തമായി ഇന്ത്യയുടെ 75‐മത് സ്വാതന്ത്ര്യ ദിനഘോഷങ്ങളുടെയും ഇന്ത്യയും കുവൈറ്റും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 60‐ാം വർഷികാഘോഷങ്ങളുടെയും ഭാഗമായി അധാൻ ആശുപത്രിയിൽ രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചു. 75 ഓളം പേർ രക്തം ദാനം ചെയ്‌തു‌. ഡോ. റോയി തമ്പി ചെറിയാൻ  ഉദ്‌ഘാടനം ചെയ്‌തു‌. അസോസിയേഷൻ പ്രസിഡന്റ് രാജീവ്‌ നടുവിലേമുറി അധ്യക്ഷനായി. ചടങ്ങിൽ അജപാക്‌ രക്ഷാധികാരി ബാബു പനമ്പള്ളി, ബിഡികെ രക്ഷധികാരി മനോജ്‌ മാവേലിക്കര, അജപാക്‌ ജനറൽ കോർഡിനേറ്റർ ബിനോയ് ചന്ദ്രൻ,  ട്രഷറർ കുര്യൻ തോമസ്, ചാരിറ്റി കൺവീനർ മാത്യു ചെന്നിത്തല, പ്രോഗ്രാം ജനറൽ കൺവീനർ സിറിൽ ജോൺ അലക്‌സ്, ബിഡികെ കോർഡിനേറ്റർ ജയൻ സദാശിവൻ എന്നിവർ സംസാരിച്ചു. സംഘടനയ്‌ക്ക്‌ നൽകിയ സേവനങ്ങൾക്ക്‌ പ്രമിൽ പ്രഭാകരന് രക്ഷാധികാരി ബാബു പനമ്പള്ളി മൊമെന്റോ നൽകി. ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ്‌ ചാപ്‌റ്ററിന്‌ ബിഡികെ നൽകിയ ഉപഹാരം അഡ്വൈസറി ബോർഡ് അംഗം രാജൻ തോട്ടത്തിൽ അജപാക്‌ പ്രസിഡന്റ്‌ രാജീവ് നാടുവിലേമുറിക്ക്‌ കൈമാറി. ബിഡികെയുടെ പ്രവർത്തന മികവിനുള്ള ഉപഹാരം അജപാക്‌ പ്രസിഡന്റ്‌ രാജീവ് നാടുവിലേമുറി ബിഡികെ കോഓഡിനേറ്റർ ബിജു മുരളിക്ക് നൽകി. അസോസിയേഷൻ ഭാരവാഹികളായ അനിൽ വള്ളികുന്നം, ബിജി പള്ളിക്കൽ, അബ്‌ദുൽ റഹ്മാൻ പുഞ്ചിരി, പ്രജീഷ് മാത്യു, പരിമണം മനോജ്‌, ലിബു പായിപ്പാടാൻ, ശശി വലിയകുളങ്ങര, സുമേഷ് കൃഷ്ണൻ, സാം ആന്റണി, ജോമോൻ ജോൺ, സുനിത കുമാരി എന്നിവർ നേത്രത്വം നൽകി.   Read on deshabhimani.com

Related News