കെജി ബാബുരാജന് സമാജം ആദരവും സംഗീത വിരുന്നും വെള്ളിയാഴ്ച



മനാമ > പ്രവാസി ഭാരതിയ സമ്മാന്‍ പുരസ്‌ക്കാര ജേതാവും വ്യവസായ പ്രമുഖനുമായ കെജി ബാബുരാജനെ ബഹറൈന്‍ കേരളീയ സമാജം ആദരിക്കും. വെള്ളിയാഴ്ച്ച സമാജം ജൂബിലി ഹാളില്‍ വൈകീട്ട് 6.30 നാണ് ചടങ്ങ്.    ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് കെജി ബാബു രാജന്‍ നല്‍കുന്ന പിന്തുണ പ്രശംസനീയമാണെന്ന്  സമാജം പ്രസിഡന്റ് പിവി രാധകൃഷ്ണ പിള്ളയും വര്‍ഗ്ഗീസ് കാരക്കലും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വ്യവസായ മേഖലയിലെയും ജീവകാരുണ്യ സാമൂഹിക രംഗങ്ങളിലെയും സംഭാവനകള്‍ പരിഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ 2021 ലെ പ്രവാസി ഭാരതിയ പുരസ്‌ക്കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു.      രാഷ്ട്രീയ നേതാക്കളായ ജി സുധാകരന്‍, രമേഷ് ചെന്നിത്തല, എന്‍കെ പ്രേമചന്ദ്രന്‍, ശോഭ സുരേന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് മ്യൂസിക്ക് ഡാന്‍സ് ഫ്യൂഷന്‍ ധൂം ധലാക്ക സീസണ്‍ 4 വേദിയില്‍ അരങ്ങേറും. സിനിമ താരം സ്വസികയുടെ നൃത്ത പ്രകടനം, റിയാലിറ്റി ഷോ ഫെയിം ശ്രീജേഷ്, സാക്‌സോഫോണിസ്റ്റ് കിഷോറും കീ ബോര്‍ഡ് ആര്‍ട്ടിസ്റ്റ് രാമചന്ദ്രനുമൊപ്പം ബഹറൈനിലെ മുന്നുറില്‍പ്പരം കലാകാരന്‍മാര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന നോണ്‍സ് റ്റോപ്പ് എന്റെര്‍ടെയിന്‍മെന്റ് ഷോയാണ് ധും ധലാക്ക സീസണ്‍ 4.    എന്റര്‍ടെയിന്‍മെന്റ് വിഭാഗം സെക്രട്ടറി ശ്രീജിത്ത് ഫറോക്ക്, ധൂം ധലാക്കയുടെ കണ്‍വീനര്‍ ദേവന്‍ പാലോട് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളുടെ പരിശീലനങ്ങള്‍ രണ്ട് മാസത്തോളമായി നടക്കുകയാണ്.            Read on deshabhimani.com

Related News